ബിഗ് ബോസ് മലയാളം സീസണ് 5 -ല്‍ ഏറെ ചർച്ചാ വിഷയമായ കാര്യമായിരുന്നു അഖില്‍ മാരാർ ‘ഭാര്യയെ തല്ലുന്നതുമായി’ ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍. താരത്തിന്റെ വാക്കുകള്‍ ബിഗ് ബോസ് വീടിന് പുറത്തും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ അവതാരകന് മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ആ വിഷയത്തിലെ തന്റെ ഭാഗം കൂടുതല്‍ വ്യക്തമാക്കുകയാണ് അഖില്‍ മാരാർ. സീസണ് 5 ജേതാവായതിന് പിന്നാലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സീസണ് ഓഫ് ഒർജിനല്‍സില്‍ ഒർജിനല്‍ അല്ലാതെ നില്‍ക്കുന്നുവെന്ന് എനിക്ക് തോന്നിയ ഒരു മത്സരാർത്ഥിയായിരുന്നു ശോഭ. ബിഗ് ബോസിന് അകത്തെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ശോഭയോട് തന്നെ ഞാന്‍ നേരിട്ട് പറഞ്ഞ കാര്യമാണ്. പിന്നെ ആരെങ്കിലും എന്നെ തോല്‍പ്പിക്കുമെന്ന് ജനം കരുതിയിട്ടുണ്ടോ? ആരാണ് അതെന്ന് പറഞ്ഞാല്‍ ഞാന്‍ സ്വീകരിക്കാം. പരാജയപ്പെടാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാലിന് വയ്യാത്ത കുറച്ചുപേരെ ഓട്ടമത്സരത്തില്‍ തോല്‍പ്പിച്ചാല്‍ എനിക്കെന്ത് വിലയാണുള്ളത്.’
‘സച്ചിനെ ബോളെറിഞ്ഞ് വീഴ്ത്തുമ്പോഴെ ഒരു ബോളർ ആവുന്നുള്ളു. ഒരിക്കല്‍ ഒരു ടാസ്കില് വിഷ്ണുവിനെ പരാജയപ്പെടുത്തിയത് നാദിറ വളരെ അധികം ആസ്വദിച്ചു. ഞാന്‍ ജുനൈസിനെ ട്രിഗർ ചെയ്യുമ്പോള്‍ അവന് പുതച്ച് മൂടി കിടക്കും. നമ്മുടെ എതിരാളികള്‍ ആരാണ്, ആരാണ് നമ്മളെ തോല്‍പ്പിക്കുന്നത് എന്നതാണ് പ്രധാനം.100 ദിവസം നില്‍ക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതല്‍ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ശോഭ. എന്നാല്‍ 42-ാം ദിവസത്തെ എവിക്ഷനില്‍ അവർ വലിയ രീതിയില്‍ ടെന്‍ഷനിലായിരുന്നു. വിഷ്ണു നല്ല ഗെയിമറായിരുന്നു.
റിനോഷ് അവന്റെ സ്പെയില്‍ നല്ല രീതിയില്‍ സംസാരിക്കും. പക്ഷെ അതിനെ മറികടന്ന് അവന് വരുന്നില്ല. മിണ്ടാതെ മാറി നിന്നാല്‍ നമ്മുടെ ഒന്നും ആളുകള്‍ അറിയില്ല. പറഞ്ഞ് വരുന്നത് എനിക്ക് ഇതിനേക്കാള്‍ വലിയ എതിരാളികള്‍ എനിക്ക് വേണമായിരുന്നു എന്നതാണെന്നും അഖില്‍ മാരാർ വ്യക്തമാക്കുന്നു.
അതേസമയം ഭാര്യയെ തല്ലിയെന്ന വിഷയത്തിലും മാരാർ മനസ്സ് തുറന്നു.
കേരളത്തില്‍ നടക്കുന്ന ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഞാനും ശോഭയും അവിടെ സംസാരിച്ചുകൊണ്ടിരുന്നത്. ചെറിയ, ചെറിയ പ്രശ്നങ്ങളും വഴക്കുകലും അടികളുമൊക്കെ ഏത് ബന്ധത്തിലും ഉണ്ടാവാറുണ്ട്. കുടുംബ ബന്ധത്തിലും ഫ്രണ്ട് ഷിപ്പിലുമൊക്കെ ഇങ്ങനെ സംഭവിക്കാം. മനുഷ്യരെ നിയന്ത്രിക്കുന്നത് അവരുടെ ഹോർമോണുകളാണ്. അതിനിടയ്ക്ക് മോശം സ്വഭാവം എന്ന് പറയുന്ന പ്രവർത്തി സംഭവിച്ചേക്കാം.
എല്ലാവരും ഒരു പോലെ അല്ലാലോ. പക്ഷെ ഇതില്‍ നിന്നെല്ലാം അവർ തിരുത്തപ്പെടാമെന്നും അഖില്‍ പറയുന്നു.തന്റെ ജീവിതത്തില്‍ അഞ്ച് വർഷം മുന്‍പ് എപ്പോഴോ സംഭവിച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ അതിന ഗ്ലോറിഫിക്കേഷന്‍ ചെയ്യുകയോ, ഭാര്യയെ ഇപ്പോഴും തല്ലുന്ന ആളാണെന്ന് പറയുകയോ അല്ല. എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ഞാനും എന്റെ ഭാര്യയും തമ്മില്‍ ഇതുവരെ വഴക്ക് ഉണ്ടായിട്ടില്ല. ഞാന്‍ കുറച്ച് വൈബ്രന്റായി നില്ക്കുന്ന ഒരു തർക്കത്തിന്റെ ഇടയ്ക്ക് അവള് വന്ന് കയറിയപ്പോള്‍ അടിച്ചു പോയതാണെന്നും താരം വ്യക്തമാക്കുന്നു.
ഭാര്യയും ഭർത്താവും എന്നല്ല, ആരും ആരേയും അക്രമിക്കാനോ തല്ലാനോ പാടില്ല. സംസാരിക്കുകയും തർക്കിക്കുകയുമൊക്കെ ചെയ്യാം. അല്ലാതെ ആരേയും ശാരീരികമായി വേദനിപ്പിക്കരുത്. ഒരു കാലത്ത് ഇതെല്ലാം ഞാനും സുഹൃത്തുക്കളും ചെയ്തിട്ടുണ്ട്. പക്ഷെ മനുഷ്യർ മാറുമല്ലോ. ആ വിഷയത്തിലൊക്കെ ഖേദം ഉണ്ടെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. മധു കേസുമായി ബന്ധപ്പെട്ട വിഷയത്തിലും ഷോയില്‍ വെച്ച് തന്നെ വിശദീകരണവും ക്ഷമയും നല്‍കിയിരുന്നു. ഞാന്‍ ഉദ്ദേശിച്ച വിഷയമല്ല പുറത്ത് ചർച്ച ചെയ്യപ്പെട്ടതെന്നും അഖില്‍ മാരാർ പറഞ്ഞു.
Post Your Comments