മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം സമയം ചിലവിടുകയും സോഷ്യൽ മീഡിയയിൽ നിന്നടക്കം അകലം പാലിക്കുകയും ചെയ്യുന്നവരാണ് നയൻ താരയും ഭർത്താവ് വിഘ്നേശും.
എന്നാൽ വിഘ്നേശിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു എന്നാണ് വാർത്തകൾ പുറത്ത് വരുന്നത്.
വിഘ്നേശിന്റെ പിതാവിന്റെ സഹോദരനാണ് പരാതിയുമായെത്തിയത്. എല്ലാവർക്കും അവകാശപ്പെട്ട സ്വത്ത് ശിവ കൊളുന്തു ഒറ്റക്ക് കൈക്കലാക്കി എന്നാണ് പരാതിക്കാരനായ സഹോദരൻ മാണിക്യം ഉന്നയിക്കുന്നത്.
വിഘ്നേശിന്റെ കുടുംബത്തിലെ ഒട്ടുമിക്കവർക്കെതിരെയും ഭാര്യ നയൻ താരയുടെ പേര് പോലും പരാതിയിൽ പരാമർശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments