
തമന്ന ആടി തിമിർത്ത കാവാലാ സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരംഗമാണ്.
മലയാളികളുടെ പ്രിയതാരം പേളിമാണിയുടെ മകൾ കുഞ്ഞു നിലയുടെ കാവാലാ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടിയും അവതാരകയുമായ പേളിമാണി അടുത്തിടെയാണ് കുഞ്ഞു നിലയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ നിലയുടെ നൃത്തം ഏറ്റെടുത്തത്.
ഇൻസ്റ്റഗ്രാമിൽ പേളി പങ്കുവച്ച വീഡിയോ സാക്ഷാൽ തമന്ന തന്നെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്.
ഇത്രയും ക്യൂട്ടായ മത്സരം തനിക്ക് ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് താരം കുറിച്ചിരിക്കുന്നത്. രജനീകാന്തും തമന്നയും ഒരുമിച്ചെത്തുന്ന ജയിലർ എന്ന ചിത്രത്തിലേതാണ് ഗാനം.
Post Your Comments