1980 ൽ ബൊഫേഴ്സ് കേസിൽ അകപ്പെട്ട അമിതാഭ് ബച്ചൻ തന്റെ ജീവിതം തിരിച്ച് പിടിച്ച കഥ പറയുകയാണ് സുഹൃത്ത് ആഞ്ജൻ ശ്രീവാസ്തവ്.
തൂഫാനെന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹത്തെ കാണുവാൻ പോയപ്പോൾ വൻ പ്രതിഷേധമായിരുന്നു അവിടെ നടന്നിരുന്നതെന്നും പോസ്റ്ററുകളടക്കം ജനങ്ങൾ കീറിയിരുന്നെന്നും ശ്രീവാസ്തവ്.
അന്ന് ബാങ്കറായിരുന്ന തന്നെ ബിഗ്ബി വന്നുകണ്ട് പണം ചോദിച്ചെന്നും ഉടൻ തിരിച്ചുതരാമെന്നാണ് പറഞ്ഞിരുന്നതെന്നും വ്യക്തമാക്കി. എന്നാൽ മറ്റ് ബാങ്കുകളുമായി ഇടപാടുകൾ നടത്തരുതെന്ന് താൻ നിർദേശം നൽകിയതായും ശ്രീവാസ്തവ് പറഞ്ഞു.
എബിസിഎൽ എന്ന അദ്ദേഹത്തിന്റെ കമ്പനി തകർന്നു നിന്ന സമയത്ത് സഹപ്രവർത്തകരും ബന്ധുക്കളും കൂട്ടുകാരും നിരന്തരം അമിതാഭിനെ പരിഹസിച്ചിരുന്നതായും ശ്രീവാസ്തവ് ഓർത്തെടുത്തു. കോൻ ബനേഗാ ക്രോർപതിയിലൂടെ തിരികെ വന്ന ബിഗ്ബി ഇത്തരത്തിൽ പെരുമാറിയ എല്ലാവരെയും ജീവിതത്തിൽ നിന്നും ഒഴിവാക്കിയെന്നും ശ്രീവാസ്തവ് വ്യക്തമാക്കി.
Post Your Comments