BollywoodCinemaLatest NewsWOODs

രാത്രികളിൽ ഒറ്റക്ക് അമ്പലത്തിൽ പോയിരുന്ന് കരഞ്ഞു: മനസ്സ് തുറന്ന് വിദ്യാ ബാലൻ

അത്രയ​ധികം മോശപ്പെട്ട അവസ്ഥകളാണ് ലഭിച്ചത്

ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടികളിലൊരാളാണ് വിദ്യാ ബാലൻ. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും, ജീവിത അനുഭവങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ്.

ബോളിവുഡിലെ നായികാ സങ്കൽപ്പങ്ങളെ തിരുത്തി എഴുതിയ നടി കൂടിയാണ് വിദ്യ. ശക്തവും മനോഹരവുമായ വേഷങ്ങളിലൂടെ താരം എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്. എന്നാൽ മറ്റ് പലരേയും പോലെ വാക്കു പറഞ്ഞ ചിത്രങ്ങളിൽ നിന്ന് മാറ്റുകയും, മാറ്റപ്പെടുകയും, ചിലത് നടക്കാതെയും വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരമിപ്പോൾ.

മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം നടക്കാതെ പോയതോടെ രാശിയില്ലാത്തവൾ എന്ന് മുദ്രകുത്തി. അതോടെ പല പ്രൊജക്റ്റുകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

പലരും വിളിക്കാതെയായി. ഈ സമയങ്ങളിലെല്ലാം അടുത്തുള്ള അമ്പലത്തിൽ പോയിരുന്നു കരഞ്ഞിരുന്നു. ജീവിതത്തിൽ അത്രയ​ധികം മോശപ്പെട്ട അവസ്ഥകളാണ് ലഭിച്ചത്.

എണ്ണമറ്റ പരസ്യങ്ങളിൽ നിന്നും സിനിമകളിൽ നിന്നും അന്ന് മാറ്റി നിർത്തപ്പെട്ട അതേ വിദ്യാ ബാലനിന്ന് ബോളിവുഡിലെ മിന്നും താരമാണ്.

 

shortlink

Related Articles

Post Your Comments


Back to top button