BollywoodCinemaLatest NewsWOODs

ഞാനിങ്ങനെ വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനാണ്, അതിനാണ് ഇങ്ങനെ നിലവിളിക്കുന്നത്: ഉർഫി ജാവേദ്

ഈ വർഷമാദ്യവും ഒരു അഭിമുഖത്തിൽ ട്രോളിംഗ് തന്നെ ബാധിക്കുന്നുണ്ടെന്ന് ഉർഫി സമ്മതിച്ചിരുന്നു

അസാധാരണമായ വസ്ത്രധാരണ രീതി കാരണം സോഷ്യൽ മീഡിയയിലടക്കം വിവാദത്തിലായ താരമാണ് ഉർഫി ജാവേദ്.

താൻ നേരിടുന്ന നിരന്തരമായ ട്രോളിംഗുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ഉർഫി അടുത്തിടെ സംസാരിച്ചിരുന്നു. താൻ പലപ്പോഴും പരിഹസിക്കപ്പെടുകയാണ് എന്നാണ് ഈ യുവതാരം പറയുന്നത്.

എന്നെ ബഹുമാനിക്കുന്നില്ല, ആളുകൾ എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യസനത്തോടെ വ്യക്തമാക്കി. കൂടാതെ മറ്റുള്ളവരുടെ ശ്രദ്ധ ആഗ്രഹിക്കുന്നതിനാലാണ് താൻ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതെന്നും ഉർഫി വ്യക്തമാക്കി.

ഉർഫിയുടെ ബോൾഡ്നസ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ പലരും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം നടിയെ പലപ്പോഴും ട്രോളുകയാണ് ചെയ്യുന്നത്.

ഇതാദ്യമായല്ല താൻ സോഷ്യൽ മീഡിയയിൽ നേരിടുന്ന ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ഉർഫി ജാവേദ് തുറന്നുപറയുന്നത്. ഈ വർഷമാദ്യവും ഒരു അഭിമുഖത്തിൽ ട്രോളിംഗ് തന്നെ ബാധിക്കുന്നുണ്ടെന്ന് ഉർഫി സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button