GeneralLatest NewsNEWS

നടനുമായി വിവാഹം? മറുപടിയുമായി റിമി ടോമി

എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണ്

സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ ഗായിക റിമി ടോമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന വാർത്ത ഗോസിപ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. വാര്‍ത്തകള്‍ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം സോഷ്യൽ മീഡിയയിൽ വീണ്ടും ചര്‍ച്ചയാവുകയാണ്. വിവാഹ വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നുവെന്നാണ് റിമി പറഞ്ഞത്.

READ ALSO: സമൂഹത്തിന് മാതൃകയാക്കാന്‍ എന്താണ് അഖിൽ മാരാരിൽ ഉള്ളത്? അഖിലിനു കിരീടം നല്‍കിയതിനെതിരെ വിമർശനം

‘എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണ്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ല. തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയത്. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താൻ തന്റെ ചാനലിലൂടെയാകും അത് അറിയിക്കും’ എന്നാണു റിമി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button