CinemaKollywoodLatest NewsMollywoodTollywoodWOODs

മരണത്തിന് മുൻപ് സൗന്ദര്യ ആവശ്യപ്പട്ട രണ്ടു കാര്യങ്ങളും നടത്തിക്കൊടുക്കാൻ സാധിച്ചില്ലെന്ന് കുടുംബം

സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന താരത്തിന്റെ നിഷ്കളങ്ക മുഖവും, അഭിനയവുമെല്ലാം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്

കന്നഡ സിനിമകളിലെ മിന്നും താരമായിരുന്നു നടി സൗന്ദര്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്.

രജനി, കമൽ, ചിരഞ്ജീവി, മമ്മൂട്ടി എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

ആർ വി ഉദയകുമാർ സംവിധാനം ചെയ്ത പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരം​ഗത്തേക്കെത്തിയത്.

മരിക്കുന്നതിന് മുമ്പ് സൗന്ദര്യ അവസാനമായി ചോദിച്ചതിനെ കുറിച്ച് ഭാര്യാസഹോദരി തുറന്ന് പറഞ്ഞിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന താരത്തിന്റെ നിഷ്കളങ്ക മുഖവും, അഭിനയവുമെല്ലാം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

ഹെലികോപ്റ്റർ അപകടത്തിലാണ് താരം മരണപ്പെട്ടത്. സഹോദരനും സംവിധായകനുമായ അമർനാഥും അപകടത്തിൽ മരണപ്പെട്ടിരുന്നു.

മരണത്തിന് മുമ്പ് കോട്ടൺ സാരിയും കുങ്കുമവും ആവശ്യപ്പെട്ടെന്ന് സൗന്ദര്യയുടെ സഹോദരഭാര്യ നിർമ്മലയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനാലാണ് കോട്ടൺ സാരി ചോദിച്ചതെന്നും കുങ്കുമം അണിയാനും സൗന്ദര്യക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും നിർമ്മല പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button