മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നമിത പ്രമോദ്. താൻ നല്ലൊരു പങ്കാളിയായിരിക്കുമെന്നാണ് നമിത പറയുന്നത്.
താരം തന്റെ വിവാഹ സങ്കൽപ്പങ്ങളും പങ്കുവച്ചു. തന്റെ അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം കണ്ടാണ് വളർന്നത്. തന്റെ മാതൃകാ ദമ്പതികൾ അച്ഛനും അമ്മയുമാണെന്നും നമിത പറഞ്ഞു.
അച്ഛൻ പ്രമോദ് ഖത്തറിലാണ് ജോലി ചെയ്തിരുന്നത്. ഞാനും അനിയത്തിയും ജനിച്ചു കഴിഞ്ഞ് സ്ഥിരം അമ്മ അച്ഛന് എഴുതുമായിരുന്നു, രണ്ടുപേരും പനിമാറി സ്കൂളിൽ പോയി തുടങ്ങിയെന്ന്, ആ കത്ത് അവിടെ കിട്ടുമ്പോഴേക്കും ഞങ്ങൾ വീണ്ടും പനിപിടിച്ച് കിടപ്പാകും, അങ്ങനെ അവസാനം അച്ഛൻ നാട്ടിൽ ഞങ്ങളുടെ കൂടെ വന്നു താമസിച്ചു.
അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം കണ്ട് വളരാൻ ഭാഗ്യമുണ്ടായി. തലയിൽ കാച്ചിയ എണ്ണ തേക്കുന്ന, ആഴ്ച്ചയിലൊരിക്കൽ ദേഹത്തു കുഴമ്പിട്ടു കുളിക്കുന്ന സാധാരണക്കാരിയാണ് താൻ, ന്യൂജൻ രീതിയിലേക്ക് മാറിയിട്ടില്ലെന്ന് നമിത വ്യക്തമാക്കി.
Post Your Comments