CinemaLatest News

ഏകദേശം അമ്പത് ദിവസങ്ങൾ ആയപ്പോൾ മനസ്സിലായി അഖിൽ മാരാർ എന്ന മത്സരാർത്ഥിയുടെ റേഞ്ച്: കുറിപ്പ്

ബോധിപ്പിക്കലിന്റെ രാഷ്ട്രീയം അയാൾക്ക് വശമില്ല

ഇത്തവണത്തെ ബി​ഗ്ബോസ് വിജയിയാണ് അഖിൽ മാരാർ. ഏകദേശം അമ്പത് ദിവസങ്ങൾ ആയപ്പോൾ തന്നെ മനസ്സിലായി അഖിൽ എന്ന മത്സരാർത്ഥിയുടെ റേഞ്ച്. സോഷ്യൽ മീഡിയയിലെ അഖിലിനെ, അഖിലിന്റെ വാക് ചാതുരിയെ, അയാൾ മറയില്ലാതെ വിളിച്ചു പറയുന്ന സത്യങ്ങളെ എന്നും ഇഷ്ടം ആയിരുന്നു. ഒരിക്കൽ അഖിൽ പങ്കെടുത്ത ഒരു ചാനൽ ഷോയിൽ പാനലിസ്റ്റ് ആവുകയും ചെയ്തിരുന്നു. എങ്കിലും ബിഗ്‌ബോസിൽ ചെന്ന ഗെയിമർ അഖിലിൽ നിന്നും ചിലപ്പോഴൊക്കെ വന്ന ചില വാചകങ്ങൾ വല്ലായ്മ ഉണ്ടാക്കിയിരുന്നു. പിന്നെ ആ ഷോയിൽ ഹരിശ്ചന്ദ്രൻ ആവാൻ ഒന്നും അല്ലല്ലോ ആളുകൾ പോകുന്നതെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഇത്തവണ ബിഗ് ബോസ് പതിവായി കാണുന്നില്ലായിരുന്നു. കഴിഞ്ഞ തവണ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുവൾ, ലച്ചു Lakshmipriyaa Jai ഉണ്ടായിരുന്നതിനാൽ ആവേശത്തോടെ ഷോ കാണുമായിരുന്നു. റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയെ ഇഷ്ടവുമായിരുന്നു. എന്നാൽ സീസൺ നാല് ഷോയ്ക്ക് ശേഷവും ജീവിതത്തിൽ ഷോ തുടർന്ന റോബിൻ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ കണ്ട് കണ്ട് വല്ലാത്ത മടുപ്പ് തോന്നിയിരുന്നു എന്നതാണ് സത്യം, ഏകദേശം അമ്പത് ദിവസങ്ങൾ ആയപ്പോൾ തന്നെ മനസ്സിലായി അഖിൽ എന്ന മത്സരാർത്ഥിയുടെ റേഞ്ചു്. സോഷ്യൽ മീഡിയയിലെ അഖിലിനെ, അഖിലിന്റെ വാക് ചാതുരിയെ, അയാൾ മറയില്ലാതെ വിളിച്ചു പറയുന്ന സത്യങ്ങളെ എന്നും ഇഷ്ടം ആയിരുന്നു.

ഒരിക്കൽ അഖിൽ പങ്കെടുത്ത ഒരു ചാനൽ ഷോയിൽ പാനലിസ്റ്റ് ആവുകയും ചെയ്തിരുന്നു. എങ്കിലും ബിഗ്‌ബോസിൽ ചെന്ന ഗെയിമർ അഖിലിൽ നിന്നും ചിലപ്പോഴൊക്കെ വന്ന ചില വാചകങ്ങൾ വല്ലായ്മ ഉണ്ടാക്കിയിരുന്നു. പിന്നെ ആ ഷോയിൽ ഹരിശ്ചന്ദ്രൻ ആവാൻ ഒന്നും അല്ലല്ലോ ആളുകൾ പോകുന്നത്. ബാക്കിയുള്ളവരെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടർന്ന അഖിലിൽ ആദ്യ ദിവസം മുതൽ മാറാതെ കണ്ട ഒരു ക്വാളിറ്റിയുണ്ട് -ആത്മവിശ്വാസം. അയാൾക്ക് അയാളുടെ കഴിവിൽ, ഗെയിമിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അയാളുടെ സ്വത്വത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അത് തന്നെയാണ് PR വർക്കിന്റെ അകമ്പടി ഇല്ലാതെ വന്ന അഖിലിന്റെ വിജയ രഹസ്യവും.

ബിഗ് ബോസിൽ വരും മുമ്പ് അഖിലിന്റെ വാക്കുകളെ കീറിമുറിച്ചു, പൊളിറ്റിക്കൽ കറക്ട്നെസ്സ് വച്ച് അളന്നു മുറിച്ചു സോഷ്യൽ മീഡിയയും യൂ ട്യൂബർമാരും ഒന്നടങ്കം എതിർത്തിരുന്ന അഖിൽ കൊട്ടാത്തല യിൽ നിന്നും അഖിൽ മാരാർ എന്ന ഇന്നിന്റെ ഹീറോയിലേയ്ക്ക് ഉള്ള ദൂരം ഈസി വാക്ക് ഓവർ ആയിരുന്നില്ല. പക്ഷേ അയാളിൽ സത്യം ഉണ്ടായിരുന്നു. അയാൾ പറഞ്ഞ കാര്യങ്ങളിൽ സത്യം ഉണ്ടായിരുന്നു. അയാൾ നൂറ് ശതമാനവും ഒറിജിനൽ ആയിരുന്നു. അതാണ് സീസൺ ഫൈവ് =മാരാരിസം എന്ന ഫോർമുലയിൽ എത്തിയത്. നൂറ് ശതമാനവും പെർഫെക്ട് ഒന്നുമല്ല അഖിൽ എന്ന വ്യക്തി.ഒരുപാട് നെഗറ്റീവ് shades അയാളിൽ ഉണ്ട് താനും.പക്ഷേ ബോധിപ്പിക്കലിന്റെ രാഷ്ട്രീയം അയാൾക്ക് വശമില്ല. കാണിച്ചു കൂട്ടലുകൾ അയാൾക്ക് ഇല്ല. അത് തന്നെയാണ് അയാളുടെ വ്യക്തിത്വവും.

shortlink

Related Articles

Post Your Comments


Back to top button