2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി കൃത്യമായി ഫയൽ ചെയ്തതിനും ജിഎസ്ടി അടയ്ക്കുന്നതിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര മന്ത്രാലയത്തിന്റെ അഭിനന്ദനം.
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സിന്റെ സർട്ടിഫിക്കറ്റ് കമ്പനിക്ക് നൽകിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് 2019-ൽ പുറത്തിറങ്ങിയ 9 എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്കെത്തിയത്.
ഡ്രൈവിംഗ് ലൈസൻസ്, കുരുതി, ജനഗണമന, ടൈഗർ, ഗോൾഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ച മറ്റ് ചിത്രങ്ങൾ.
കൂടാതെ മാസ്റ്റർ, കെജിഎഫ് 2, കാന്താര, 777 ചാർലി തുടങ്ങിയ ചിത്രങ്ങളും പൃഥിരാജ് പ്രൊഡക്ഷൻസ് വിതരണത്തിനെത്തിച്ചിരുന്നു. വിലായത്ത് ബുദ്ധയും ആടു ജീവിതവുമാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ള പൃഥിരാജ് ചിത്രങ്ങൾ. തെലുങ്കിൽ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ സലാർ, ബോളിവുഡിൽ ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജ് പ്രധാന വേഷങ്ങൾ ചെയ്യുന്നു.
Post Your Comments