തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങള്‍ക്കെതിരെ നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ചിമ്പു , വിശാല്‍, വിജയ് സേതുപതി, യോഗിബാബു, എസ് ജെ സൂര്യ, അദര്‍വ തുടങ്ങി പതിനാലോളം താരങ്ങൾക്കെതിരെയാണ് നടപടി.
READ ALSO: മാരാരുടെ വായില്‍ നിന്നും വന്നൊരു ഡയലോഗ് മാരാര്‍ക്ക് തന്നെ കോടാലിയായി വരുന്നു: മനോജ്
നിര്‍മ്മാതാക്കളില്‍ നിന്ന് മുൻകൂര്‍ പണംവാങ്ങി കോള്‍ഷീറ്റ് നല്‍കുന്നില്ലെന്നാണ് പരാതി. ജൂണ്‍ പതിനെട്ടിന് ഇത് സംബന്ധിച്ച് നടന്ന ജനറല്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തില്‍ നടികര്‍ സംഘവുമായി കഴിഞ്ഞ ദിവസം ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചര്‍ച്ച നടത്തിയിരുന്നു.
നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിംഗിനിടെ പത്ത് ബോഡി ഗാര്‍ഡുകളെ നിയമിക്കുകയും നിര്‍മ്മാതാക്കളില്‍ നിന്ന് അമിത ശമ്ബളം ഈടാക്കുകയും ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments