ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ഒത പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയാണ് ജൂലൈ ഒന്ന് ശനിയാഴ്ച്ച ആരംഭിച്ചത്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി -ജോർജാണ് നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ അഭിനേതാക്കളായ വിജയരാഘവനും അശോകനും ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. ഫസ്റ്റ് ക്ലാപ്പു നൽകിയത് നടൻ ദേവദേവനാണ്. ആസിഫ് അലി, അപർണ്ണാ ബാലമുരളി, പ്രമോദ് പപ്പൻ, രാമു എന്നിവരുടെ സാന്നിദ്ധ്യം ഈ ചടങ്ങിൻ്റെ മാറ്റുവർദ്ധിപ്പിച്ചു.
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന ഇരുപത്തി ആറാമത്തെ ചിത്രമാണിതെന്ന് നിർമ്മാതാവ് ജോബി ജോർജ് തൻ്റെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. കിഷ്കിന്ധാ- എന്ന വാക്ക് വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിൻ്റെ കഥാപശ്ചാത്തലവും വനമേഖലയോടു ചേർന്നുള്ളതാണ്.
read also: വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ
ഈ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. കക്ഷി അമ്മിണിപ്പിള്ളക്കു ശേഷം ദിൻജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ആസിഫ് അലി, വിജയരാഘവൻ, അപർണ്ണാ ബാലമുരളി ,അശോകൻ, ജഗദീഷ്, നിഴൽകൾ രവി.നിഷാൻ ,മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ,എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബാഹുൽ രമേശിൻ്റേതാണു തിരക്കഥയും ഛായാഗ്രഹണവും.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
കലാസംവിധാനം – സജീഷ് താമരശ്ശേരി,
മേക്കപ്പ് – റഷീദ് അഹമ്മദ്
കോസ്റ്റ്യും – – ഡിസൈൻ – സമീരാസനീഷ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ.
പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്.
പ്രൊഡക്ഷൻ കൺട്രോളര് – രാജേഷ് മേനോൻ.
Post Your Comments