മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി രംഗത്ത്. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും സമീപകാലത്ത് വേര്‍പിരിഞ്ഞത്.
നവാസുദ്ദീന്‍ തന്നെയും മക്കളെയും പൂട്ടിയിട്ടെന്ന് നേരത്തെ ആലിയ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ, തങ്ങളെ അര്‍ധരാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് ആലിയ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നായിരുന്നു ഇതേക്കുറിച്ച് കങ്കണ പറഞ്ഞത്.
ബമ്പർ ചിരി സമ്മാനവുമായി ‘കെങ്കേമം’ വരുന്നു: റിലീസ് ഉടൻ
‘നവാസ് സാര്‍ സ്വന്തം വീടിന് മുന്നില്‍ അപമാനിതനാകുന്നു. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നല്കി. ഒരുപാട് കാലം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വര്‍ഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്. അതിന്റെ അവകാശവും പറഞ്ഞ് മുന്‍ഭാര്യ വന്നു’, എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
എന്നാൽ, കങ്കണ ആവശ്യമില്ലാതെ എല്ലാ കാര്യത്തിലും ഇടപെടുമെന്നും അവരുടെ വാക്കിന് വില കൽപിക്കുന്നില്ലെന്നും ആലിയ പറഞ്ഞു. ‘കങ്കണ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. അവരുടെ വാക്കിന് ആര് വില കല്പ്പിക്കുന്നു. എല്ലാത്തിലും തലയിടും. മറ്റുള്ളവരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. കങ്കണയ്ക്ക് എന്റെ ജീവിതത്തില്‍ യാതൊരു പ്രസക്തിയുമില്ല. ടികു ആന്റ് ഷേരുവിന്റെ നിര്‍മ്മാതാവാണ് കങ്കണ. സിനിമയെ രക്ഷിച്ചെടുക്കാനായിരിക്കും ഇങ്ങനെയെല്ലാം പറയുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ശബ്ദമുയര്‍ത്തുന്നതിന് കങ്കണ പ്രസിദ്ധയാണ്’ ആലിയ പറഞ്ഞു.
Post Your Comments