11 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനക്കും പെൺകുഞ്ഞ് പിറന്നത്.
ഇപ്പോൾ കുഞ്ഞു മാലാഖയുടെ പേര് ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി.
ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ക്ലിൻ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്നാണ് അർഥം.
വളരുമ്പോൾ എല്ലാ ഗുണങ്ങളുമുള്ള കുഞ്ഞായി വളരട്ടെ എന്നും ചിരഞ്ജീവി കുറിച്ചു.
Post Your Comments