
ബിഗ് ബോസ് മലയാളം സീസൺ 5 അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇതിലെ ശക്തമായ മത്സരാർത്ഥിയാണ് ജുനൈസ്. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് ജുനൈസിന് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. താരത്തിന്റെ പിതാവ് ഉമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജുനൈസ് വളര്‍ന്നത് ഉമ്മയുടെ സഹോദരന്റെ കുടുംബത്തിന് ഒപ്പമാണ്. ഇപ്പോഴിതാ ജുനൈസിന്റെ വളര്‍ത്തുമ്മ താരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ജുനൈസ് നന്നായി കാണണമെന്ന ആഗ്രഹം മാത്രമാണ് തനിക്ക് എപ്പോഴും ഉള്ളതെന്നും ബിഗ് ബോസില്‍ അവൻ വിഷമിക്കുന്നത് കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഉമ്മ പറയുന്നു.
വാക്കുകൾ ഇങ്ങനെ,
‘ജുനൈസിന്റെ ഉമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. അവര്‍ വയനാട്ടിലായിരുന്നു താമസം. അവന്റെ ഉപ്പയുടെ കുടുംബം സാമ്പത്തിക ശേഷിയുള്ളവരാണ്. പക്ഷെ ഉപ്പ അവിടെ നിന്നും ഒരു സഹായവും ചോദിക്കാറില്ലായിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയുടെ വിവാഹം നടക്കുമ്പോള്‍ മാസങ്ങള്‍ മാത്രമാണ് ജുനൈസിന്റെ പ്രായം. ആ വിവാഹശേഷം കടബാധ്യത തീര്‍ക്കാൻ ജുനൈസ് അടക്കം താമസിച്ചിരുന്ന വീട് വില്‍ക്കാൻ അവന്റെ ഉപ്പ തീരുമാനിച്ചു.’
‘പക്ഷെ അവന്റെ ഉമ്മയ്ക്ക് അതിന് സമ്മതമായിരുന്നില്ല. തുടര്‍ന്നുണ്ടായ വഴക്കിലാണ് കൊലപാതകം നടന്നതും അവന്റെ ഉമ്മ മരിച്ചതും. എന്റെ ഭര്‍ത്താവിനോട് അവിടുത്തെ ജനങ്ങള്‍ പറഞ്ഞത് അപകടത്തില്‍ അവന്റെ ഉമ്മ മരിച്ചുവെന്നാണ്. ആശുപത്രിയില്‍ ചെന്നപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്. പിന്നീട് മക്കളെ ഞങ്ങള്‍ ഒപ്പം കൂട്ടുകയായിരുന്നു. ഇപ്പോഴും ജുനൈസ് എന്നെ ഉമ്മ എന്നാണ് വിളിക്കാറുള്ളത്. വളര്‍ന്നശേഷമാണ് ഉമ്മയും ഉപ്പയും ഇല്ലല്ലോയെന്ന തോന്നല്‍ അവനില്‍ ഉണ്ടായത്. അവൻ നല്ല നിലയില്‍ വരണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്ക്. ട്രോഫി മേടിച്ച് വരുമെന്ന് പറഞ്ഞാണ് പോയത്. അവന്റെ ശരീരവും ക്ഷീണിച്ചിരുന്നു. അത് കണ്ട് എനിക്ക് വിഷമമായി. സമ്മാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല…. അവൻ വേഗം വന്നാല്‍ മതിയെന്നാണ് എനിക്ക് തോന്നിയത്. ഫോണ്‍ വിളിച്ച് സംസാരിക്കാനും പറ്റാത്തത് എന്നെ സങ്കടപ്പെടുത്തിയിരുന്നു’: ജുനൈസിന്റെ ഉമ്മ പറയുന്നു.
Post Your Comments