ചെന്നൈ എക്സ്പ്രസിൽ ഷാരൂഖിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നടി പ്രിയാമണി വാചാലയാവാറുണ്ട്.
ഇപ്പോൾ താരത്തിനൊപ്പം ജവാൻ എന്ന ചിത്രത്തിലാണ് നടി പ്രിയാമണി അഭിനയിക്കുന്നത്. ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ആഗ്രഹം സഫലമാകുകയാണെന്നും പ്രിയാമണി പറയുന്നു.
കോൻ ബനേഗ ക്രോർപതി ഇടക്ക് കളിച്ചിരുന്നുവെന്ന് പ്രിയാമണി വെളിപ്പെടുത്തി. ഒരു ചോദ്യത്തിന് ഉത്തരം നൽകിയതിനുള്ള സമ്മാനം 200 രൂപയായിരുന്നു. ആ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകി, ഷാരൂഖ് ഉടൻ തന്നെ 200 രൂപ നൽകിയെന്നും താരം.
ഫാമിലി മാൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി ഹിന്ദി പ്രേക്ഷകർക്ക് സുപരിചിതയായത്. ഈ പരമ്പരയിൽ മനോജ് ബാജ്പേയിയുടെ ഭാര്യയുടെ വേഷമാണ് താരം ചെയ്തത്. ചെന്നൈ എക്സ്പ്രസിലെ വൺ ടു ത്രീ ഫോർ എന്ന ഗാനത്തിൽ പ്രിയാമണി ഷാരൂഖിനൊപ്പം ഐറ്റം നമ്പരിൽ അഭിനയിച്ചിരുന്നു.
Post Your Comments