
ട്രെക്കിങ്ങിനു പോയ നടൻ ജൂലിയൻ സാൻഡ്സിനെ കാണാതായ പ്രദേശത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
അഞ്ച് മാസം മുമ്പ് നടൻ ജൂലിയൻ സാൻഡ്സിനെ കാണാതായ തെക്കൻ കാലിഫോർണിയ പർവതപ്രദേശത്ത് കാൽനടയാത്രക്കാർ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ.
മൗണ്ട് ബാൾഡിക്ക് സമീപമുള്ള മരുഭൂമിയിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നടൻ ജൂലിയൻ സാൻഡ്സിനായി അധികൃതർ മാസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ബാൽഡി ബൗൾ മേഖലയിൽ 65 കാരനായ സാൻഡ്സിനെ കാണാതായിരുന്നു.
Post Your Comments