താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് നടന്നു. എന്നാൽ, യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും ചില സിനിമകളുടെ ഷൂട്ടിങ് നടത്തിയതില്‍ പ്രതിഷേധവുമായി അമ്മ സംഘടന.
അഞ്ച് സിനിമകളുടെ ഷൂട്ടിങ്ങാണ് ഇന്ന് നടന്നത്. അതിനെ തുടര്‍ന്ന് ചില താരങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ല. ഇതിലുള്ള പ്രതിഷേധം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മ ഭാരവാഹികള്‍ അറിയിച്ചു.
read also: വയനാട് മലനിരകളുടെ ഉള്‍വനങ്ങളില്‍ ചിത്രീകരിച്ച ക്രൈം ത്രില്ലര്‍ ‘അസ്ത്ര’: ട്രെയിലർ പുറത്ത്
സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ വൻതാരനിര പങ്കെടുത്ത യോഗത്തിൽ നടൻ ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം അംഗത്വം നല്‍കേണ്ടെന്ന് ധാരണ. നടൻ ഷെയ്ൻ നിഗമും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദര്‍ശൻ, നിഖിലാ വിമല്‍, കോട്ടയം രമേഷ് തുടങ്ങി എട്ട് താരങ്ങള്‍ക്ക് അമ്മ അടുത്തിടെ അംഗത്വം നല്‍കി. ഇവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments