അമ്മ വേദിക്ക് പുറത്ത് നടൻ പ്രണവ് മോഹൻലാലിന്റെ അപരനെ കണ്ട് ഞെട്ടി ആരാധകർ. ബംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാലാണ് താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്ന ഹോട്ടലിന് പുറത്ത് ശ്രദ്ധപിടിച്ചത്.
ബംഗളൂരുവില്‍ ഫാഷൻ ഡിസൈനറായ പ്രതാപ് പ്രണവിന്റെ അപരനെന്ന രീതിയിൽ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുകയാണ്. തന്നെ കാണാൻ പ്രണവ് മോഹൻലാലിനെ പോലെയുണ്ടെന്ന് ഒരു വര്‍ഷം മുൻപ് സുഹൃത്ത് പറഞ്ഞപ്പോള്‍ കാര്യമാക്കിയെടുത്തില്ലെന്നും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെയാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയതെന്നും പ്രതാപ് പറഞ്ഞു. മോഹൻലാലിനെയും പ്രണവിനെയും നേരില്‍ കാണാൻ ആഗ്രഹമുണ്ടെന്നും പ്രതാപ് പറഞ്ഞു.
Post Your Comments