ഭര്‍ത്താവിനെതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി സീരിയല്‍ താരം രചിത മഹാലക്ഷ്മി. ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രചിത പരാതിയുമായി എത്തിയത്. ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും ചെയ്യുന്നുവെന്നാണ് രചിതയുടെ പരാതി. 2013ലാണ് രചിതയും ഭര്‍ത്താവ് ദിനേശും പ്രണയിച്ചു വിവാഹിതരായത്.
read also: കൊടുംകുറ്റവാളി അശോകനു വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ്: പോസ്റ്റര്‍ കണ്ട് അമ്പരന്ന് മലയാളികള്‍
വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. അശ്‌ളീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളും ചെയ്ത് തന്നെ ഭര്‍ത്താവു ശല്യം ചെയ്യുന്നു എന്നായിരുന്നു രചിതയുടെ പരാതി. പോലീസ് സ്റ്റേഷനില്‍ എത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് വിവാഹമോചനത്തിന് ശ്രമിക്കാമെന്നു പ്രതികരിച്ചു.
Post Your Comments