തൊപ്പി വിഷയം ഉയർത്തിക്കൊണ്ട് വന്നത് വ്യാജ സർട്ടിഫിക്കറ്റ് വിഷയം മുക്കാനാണോ എന്ന് സംശയമുണ്ടെന്ന് പ്രശസ്ത വ്ലോഗർ മല്ലു ട്രാവലർ.
കുറിപ്പ് വായിക്കാം
തൊപ്പി എന്ന് വിളിക്കുന്ന നിഹാദ്, തന്റെ വീട്ടിലെ മുറിയിലിരുന്ന് തനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുന്നു, അതിനിടയിൽ ഒരു ചാനൽ ടീം അവരൂടെ റീച്ചിനു വേണ്ടി അവനെ ഇന്റർവ്വ്യൂ ചെയ്യുന്നു. അത് ലക്ഷക്കണക്കിനു ആളുകൾ കാണുന്നു.
അത് കണ്ട് മറ്റ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും. തൊപ്പിയുമായി ബന്ധപ്പെട്ട് വീഡിയോസ് ഉണ്ടാക്കി റീച്ച് ഉണ്ടാക്കുന്നു. തൊപ്പി റീച്ച് ആയി എന്ന് കണ്ടപ്പൊഴാണു വളാഞ്ചേരിയിലെ കടയുടമ ഉൽഘാടനത്തിനു കൊണ്ട് വരുന്നത്, തൊപ്പി എന്ന ക്യാരക്റ്റർ 90% സംസരിക്കുന്നതും നല്ല വാക്കുകൾ അല്ല എന്ന് വ്യക്തമായി അറിയുന്ന ആ കടയുടമ എന്ത് കൊണ്ട് ആ പരിപാടിക്ക് ക്ഷണിച്ചു?
അങ്ങനെ ക്ഷണിച്ചാൽ തന്നെ ആ ചെക്കനെ നിയന്ത്രിക്കണ്ടെ? ചുരുക്കി പറഞ്ഞാൽ എല്ലാവരും അവരവരുടെ ലാഭത്തിനു വേണ്ടി ആ ചെക്കനെ ഉപയോഗിച്ചു. ഇപ്പൊഴും വാതിൽ ചവിട്ടി പൊളിച്ച് ഉള്ള ആക്ഷൻ ഹീറൊ അറസ്റ്റ് വരെ പ്രഹസനം ആയിട്ടെ തോന്നുന്നുള്ളൂ. SFI നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം മുക്കാൻ ഉള്ള മനപ്പൂർവ്വ പ്രവൃത്തി ആണൊ എന്ന് വരെ സംശയം ഉണ്ട്. (7 ദിവസം തപ്പിയിട്ട് പൊക്കാൻ പറ്റിയില്ല പോലും )തൊപ്പി എന്ന ചാനലിൽ വരുന്ന വീഡിയോസിനോട് യോജിപ്പ് ഇല്ല, എന്ന് വെച്ച് ആ ചെക്കനെ വെറുപ്പൊടെ കാണാനും ആവില്ല.
കാരണം ഒരൊ മനുഷ്യന്റെയും ജീവിത അനുഭവങ്ങൾ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക് അത് acceptable ആവണം എന്നില്ലാ. (മലയാളത്തിൽ വൾഗ്ഗർ ആയി വീഡിയൊ ചെയ്യുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട്, അവർക്കൊന്നും ഇങ്ങനെ ഉള്ള് നിയമങ്ങൾ ബാധകമല്ലെ,) ഈ വിഷയത്തിൽ ആ ചെക്കനെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കണ്ട ഉത്തരവാദിത്തം ആ കടയുടമക്ക് മാത്രം ആണു. വിവാദങ്ങൾ എല്ലാം അവസാനിച്ച് നല്ല വീഡിയോസുമായി തിരിച്ച് വരട്ടെ, ജനങ്ങൾ സ്വീകരിക്കും, (ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ നോക്കാതെ അവനെ തിരുത്തി തിരിച്ച് കൊണ്ട് വരാൻ നോക്കൂ. കാരണം ഈ വിഷയത്തിൽ നമ്മൾ എല്ലാം കുറ്റക്കാരാണു)
Post Your Comments