കൊച്ചി: ജൂൺ അഞ്ചിന് നടന്ന അപകടത്തിൽ മലയാളികൾളുടെ പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി വിട പറഞ്ഞിരുന്നു. അപകടത്തിൽ നടൻ ബിനു അടിമാലി, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും സാരമായി പരിക്കേറ്റിരുന്നു. ഏറെനാളത്തെ ആശുപത്രിവാസത്തിനുശേഷം ഇപ്പോൾ മഹേഷ് വീട്ടിൽ എത്തിയിരിക്കുകയാണ്. അപകടത്തിൽ മുൻനിരയിലെ അടക്കം പല്ലുകൾ നഷ്ടപ്പെട്ട മഹിഷിൻറെ മുഖത്തെ എല്ലുകൾക്കും കൈക്കും പൊട്ടലുണ്ട്.
മൂക്കിനേറ്റ ക്ഷതം ശബ്ദത്തെയും മാറ്റിമറിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുറച്ചുനാൾ ഇനി വിശ്രമത്തിലായിരിക്കുമെന്നും ആയിരിക്കുമെന്നും അതിനുശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ചു വരുമെന്നും മഹേഷ് കുഞ്ഞുമോൻ പറയുന്നു. ഇതുവരെ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മഹേഷ് പറയുന്നു.
നിന്നെയോർത്ത് അഭിമാനം, മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടി മാധവി
അപകടത്തിൽപ്പെട്ട വാഹനത്തിൽ ആയിരുന്നില്ല ആദ്യം മഹേഷ് വടകരയിൽ നിന്ന് മടങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡബ്ബിങുമായി ബന്ധപ്പെട്ട് അത്യാവശ്യമായി എറണാകുളത്തേക്ക് എത്തേണ്ടതിനാൽ കൊല്ലം സുധിക്കും ബിനു അടിമാലിക്കും ഒപ്പം ഇദ്ദേഹം വണ്ടിയിൽ കയറുകയായിരുന്നു. തുടക്കത്തിൽ നല്ല രീതിയിലുള്ള യാത്രയായിരുന്നു അതെന്നും എല്ലാവരും തമാശകളൊക്കെ പറഞ്ഞ് വളരെ സന്തോഷത്തിലായിരുന്നു എന്നും മഹേഷ് കുഞ്ഞുമോൻ പറയുന്നു.
‘പരിപാടി കഴിഞ്ഞതിന്റെ ക്ഷീണം ഉള്ളതിനാൽ കുറച്ചു കഴിഞ്ഞു ഉറങ്ങിപ്പോയി. പിന്നീട് കണ്ണ് തുറക്കുന്നത് ആംബുലൻസിൽ വച്ചാണ്. എന്നാൽ, ആംബുലൻസിൽ വച്ച് എനിക്കൊന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല. പല്ല് പോയി, മുഖത്തിന്റെ ഒരു ഭാഗം ചതഞ്ഞ നിലയിലായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായെങ്കിലും കൂടെയുള്ളവരെ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.
ശസ്ത്രക്രിയ സമയത്ത് എനിക്ക് ചെറിയ ബോധം ഉണ്ടായിരുന്നു. അപ്പോൾ ഡോക്ടർമാർ തമ്മിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ് സുധിയേട്ടൻ പോയി എന്ന കാര്യം ഞാൻ അറിയുന്നത്. അത് എനിക്കൊപ്പം ഉണ്ടായിരുന്നവരോട് ചോദിച്ചെങ്കിലും ആരും എന്നെ ഒന്നും അറിയിച്ചില്ല. കുഴപ്പമൊന്നുമില്ല എന്നും സുഖമായിരിക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്. എന്നാൽ, എനിക്കറിയാമായിരുന്നു ഇനി സുധിയേട്ടൻ ഒരിക്കലും വരില്ലെന്ന്. അതൊക്കെ ഒരു വല്ലാത്ത അവസ്ഥയാണ്.’
Post Your Comments