ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ദീപിക പദുക്കോൺ. താരത്തിന്റെ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറലായി മാറാറുണ്ട്.
അത്തരത്തിൽ താരം ചോദിച്ച, ഈ യോഗാസനത്തിന്റെ പേര് ആർക്ക് പറയാൻ കഴിയുമെന്ന നടി ദീപിക പദുക്കോണിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് ആലിയ ഭട്ട്.
യോഗ ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ചോദ്യം. നിരവധി പേരാണ് നടിക്ക് ഉത്തരവുമായെത്തിയത്. പപ്പി പോസ് എന്ന കൃത്യമായ മറുപടിയാണ് ആലിയ നൽകിയത്.
ഉത്താന ശിശോസന എന്നാണ് ഈ പോസ് അറിയപ്പെടുന്നത്. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യുന്ന യോഗാസനമാണിത്.
Post Your Comments