CinemaLatest NewsMollywoodWOODs

സമുദായ സംഘടനയുടെ ചടങ്ങിൽ നടത്തിയ അഭിപ്രായമാണത്, ബാബു നമ്പൂതിരിയെ വെറുതെ വിടുക: സന്ദീപ് ജി വാര്യർ

ഹൈന്ദവ ആചാരങ്ങൾ പഠിക്കുകയും അനുഷ്‌ഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആ സമുദായമാണ് മുന്നിലുള്ളത്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നടൻ ബാബു നമ്പൂതിരി നടത്തിയ പ്രസം​ഗം വൈറലായി മാറിയിരുന്നു. അതിഥികളെ സൽക്കരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്.

സമുദായ സംഘടനയുടെ ചടങ്ങിൽ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ നമ്പൂതിരി സമുദായത്തെ ഒന്നാകെ നികൃഷ്ടമായ രീതിയിൽ ആക്ഷേപിക്കാൻ ചില ചാനൽ അടക്കമുള്ള കൂട്ടർ തയ്യാറായിരിക്കുകയാണ്. സംസ്ഥാന കലോത്സവം നടന്നപ്പോഴും പഴയിടം മോഹനൻ നമ്പൂതിരിയുടെ ജാതിയെ ആക്രമിച്ച വൃത്തികെട്ട മനോഭാവമുള്ളവരാണ് ബാബു നമ്പൂതിരി നടത്തിയ പ്രസംഗം വിവാദമാക്കുന്നതും അതിന്റെ പേരിൽ നമ്പൂതിരി സമുദായത്തെ ആകെ ആക്ഷേപിക്കുന്നതുമെന്നാണ് സന്ദീപ് ജി വാര്യർ പറയുന്നത്.

കുറിപ്പ് വായിക്കാം

ബാബു നമ്പൂതിരി, സമുദായ സംഘടനയുടെ ചടങ്ങിൽ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ നമ്പൂതിരി സമുദായത്തെ ഒന്നാകെ നികൃഷ്ടമായ രീതിയിൽ ആക്ഷേപിക്കാൻ ചില ചാനൽ അടക്കമുള്ള കൂട്ടർ തയ്യാറായിരിക്കുകയാണ്. സംസ്ഥാന കലോത്സവം നടന്നപ്പോഴും പഴയിടം മോഹനൻ നമ്പൂതിരിയുടെ ജാതിയെ ആക്രമിച്ച വൃത്തികെട്ട മനോഭാവമുള്ളവരാണ് ബാബു നമ്പൂതിരി നടത്തിയ പ്രസംഗം വിവാദമാക്കുന്നതും അതിന്റെ പേരിൽ നമ്പൂതിരി സമുദായത്തെ ആകെ ആക്ഷേപിക്കുന്നതും.

നമ്പൂതിരി സമുദായം സോഫ്റ്റ് ടാർ​ഗറ്റ് ആണ്. എണ്ണത്തിലും സാമ്പത്തിക ശേഷിയിലും അവർ പിറകിലാണ്. ഹൈന്ദവ ആചാരങ്ങൾ പഠിക്കുകയും അനുഷ്‌ഠിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആ സമുദായമാണ് മുന്നിലുള്ളത്.

ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ ആ സമുദായത്തിലുള്ളവർ വളരെ കുറവായിരിക്കും. മിക്കവാറും സർക്കാർ സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരാകും.

അതേ സമയം പാരമ്പര്യമായി ചെയ്‌ത്‌ പോരുന്ന ക്ഷേത്ര പൂജകൾ ഉൾപ്പെടെയുള്ളവയും ചെയ്തു പോരുന്നു. വായിൽ വിരലിട്ടാൽ കടിക്കാത്തവരാണ് പൊതുവെ നമ്പൂതിരിമാരും അമ്പലവാസികളും, അവർ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.

shortlink

Related Articles

Post Your Comments


Back to top button