GeneralLatest NewsMollywoodNEWSWOODs

40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്: വേദനയോടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ പാര്‍വതി

വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു

മലയാളികളുടെ പ്രിയ താരമാണ് പാർവതി. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. വര്‍ഷങ്ങളോളം വീടിന് കാവലായി വീട്ടുകാരുടെ പ്രിയപ്പെട്ടവനായി ജീവിച്ച വളര്‍ത്തുനായ മെസ്സിമ്മയുടെ വിയോഗത്തെക്കുറിച്ചതാണ് പാര്‍വതി പങ്കുവച്ചത്.

read also: സോഷ്യൽ മീഡിയ താരം തൊപ്പിയുടെ കാര്യം നാട്ടുകാർ നോക്കിക്കോളും, നിങ്ങളെ ആര് നന്നാക്കും: കുറിപ്പ്

‘വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു. 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. നിന്റെ കുറുമ്ബും ശാഠ്യങ്ങളും കൂട്ടുമെല്ലാം എനിയ്‌ക്ക് നഷ്ടമായി. നിന്നെ എന്റെ ഇളയ മകനായി തന്ന് ദൈവം എന്നെ അനുഗ്രഹിച്ചു. നിന്റെ അഭാവം ഇതെങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ല. നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്പനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങള്‍’ -പാര്‍വതി കുറിച്ചു. മെസ്സിയ്‌ക്ക് ഒപ്പമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button