CinemaLatest News

നിയമം എല്ലാവർക്കും ഒരുപോലെ, റെയിഡ് തന്റെ വീട്ടിലല്ലെന്ന് യൂട്യൂബർ സുജിത് ഭക്തൻ

എന്റെ വീട്ടിൽ ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല

ഇൻകം ടാക്സ് റെയ്‍ഡ് കേരളത്തിൽ പല യൂട്യൂബർമാരുടെ വീട്ടിലും ഓഫീസുകളിലും നടക്കുകയാണ്.

പ്രശസ്തരായ പല യൂട്യൂബേഴ്സും ഇക്കൂട്ടത്തിലുണ്ട്. പലരും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. എന്നാൽ അക്കൂട്ടത്തിൽ പറഞ്ഞു കേട്ട പേരാണ് സുജിത് ഭക്തന്റേത്.

എന്നാൽ റെയിഡ് തന്റെ വീട്ടിൽ അല്ല നടക്കുന്നതെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

റെയിഡ്‌ സംബന്ധമായ വാർത്തകൾ ടി വിയിൽ കണ്ടു. എന്റെ വീട്ടിൽ ഇതുവരെ റെയിഡ്‌ ഒന്നും വന്നിട്ടില്ല. കഴിഞ്ഞ 5 കൊല്ലമായി കൃത്യമായി ഇൻകം ടാക്സും GST യും എല്ലാം അടക്കുന്നുണ്ട്‌.

ഇനി വന്നാലും പൂർണ്ണ തോതിൽ സഹകരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്‌, നിയമം എല്ലാവർക്കും ഒരുപോലെയാണ്‌.

shortlink

Related Articles

Post Your Comments


Back to top button