ബിഗ് ബോസ് മലയാളം സീസണ് അഞ്ച് അവസാനിക്കാൻ ദിവസങ്ങള്‍ മാത്രമാണുള്ളത്. ടോപ്പ് ഫൈവ് ആരൊക്കെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച കഴിഞ്ഞ ദിവസം അഖിലുമായി ഷിജു നടത്തിയൊരു സംഭാഷണമാണ്.
പണപ്പെട്ടി ടാസ്ക് വരികയാണെങ്കില്‍ പത്ത് ലക്ഷം വന്നാല്‍ എടുത്തോളണമെന്നാണ് അഖില്‍ ഷിജുവിനോട് പറഞ്ഞത്. എന്നാല്‍ പണം താൻ എടുക്കില്ലെന്നും അങ്ങനെ പണപ്പെട്ടി എടുത്ത് പുറത്ത് പോയാല്‍ അത് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് കാണിക്കുന്ന നീതികേടാകുമെന്നും താൻ അത് ചെയ്യില്ലെന്നുമാണ് ഷിജു പറഞ്ഞത്. ഇതിൽ ഷിജുവിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.
READ ALSO: തമിഴ്നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്, വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വിമർശനം
ഷിജു അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണെന്നാണ് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ഹൗസിലേക്ക് വന്ന് എവിക്ടായിപ്പോയ മത്സരാര്‍ത്ഥിയും സംവിധായകനുമായ ഒമര്‍ ലുലു പറഞ്ഞത്. ‘ഷിജു ചേട്ടാ ഒന്നും പറയാനില്ല… വേറെ ലെവല്‍… നിങ്ങളാണ് യഥാര്‍ത്ഥ നായകൻ’, എന്നാണ് ഷിജുവിന്റെ ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു കുറിച്ചു.
എന്നാല്‍ അഖില്‍ ഷിജുവിനോട് പത്ത് ലക്ഷം കിട്ടിയാല്‍ എടുത്തോളാൻ പറഞ്ഞിട്ടില്ലെന്നാണ് വേറെ ഒരു വിഭാഗം പറയുന്നത്. പണപ്പെട്ടി ടാസ്കില് പത്ത് ലക്ഷം വന്നാല്‍ അത് നാദിറ എടുക്കട്ടെയെന്നാണ് ഷിജുവിനോട് അഖില്‍ പറഞ്ഞതെന്നായിരുന്നു കമന്റുകള്‍.
Post Your Comments