കോൺഗ്രസ് പാർട്ടി ഒരു തുറന്ന വാതിലാണെന്നും അവിടെ ആർക്ക് വേണമെങ്കിലും പുറത്തുപോകാനും തിരികെ വരാനും കഴിയുന്ന ഒരു സംവിധാനം ഉണ്ടെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെ പറ്റിയുള്ള അഭിപ്രായം ജോയ് മാത്യു പങ്കുവെച്ചത്.
READ ALSO: തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ചിത്രത്തിനോട് നോ പറഞ്ഞ് പൂജ ഹെഗ്ഡെ
കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനും പരസ്പരം മത്സരിക്കാനും അഭിപ്രായങ്ങൾ പറയാനും സ്വാതന്ത്ര്യമുണ്ടെന്ന് ജോയ് മാത്യു വ്യക്തമാക്കി. ‘നിങ്ങൾക്ക് വേണമെങ്കിൽ കോൺഗ്രസിൽ നിന്ന് വിട്ടു പോകാം മുരളിയൊക്കെ കോൺഗ്രസിൽ നിന്ന് പോയി, പിന്നെ വന്നതല്ലേ. എത്ര ആൾ പോയി, പിന്നെയും വന്നു. അതൊരു തുറന്ന വാതിലാണ് ആളുകൾക്ക് വരികയും പോവുകയും ഒക്കെ ചെയ്യാം. അഭിപ്രായം പ്രകടിപ്പിക്കാം, ഗ്രൂപ്പ് ഉണ്ടാക്കാം. മത്സരിക്കാം. മത്സരം നല്ലതാണ്. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ഇതെല്ലാം നല്ലതാണെന്നെ ഞാൻ പറയൂ. അല്ലാതെ പിറകിലൂടെ പണിതിരുന്ന പരിപാടിയല്ല, നേരായ രീതിയിൽ മത്സരിക്കുന്നു. ഭൂരിപക്ഷം കിട്ടിയ ആളെ അംഗീകരിക്കുന്നു. അതാണ് ശരി അതാണ് ജനാധിപത്യം. ശശി തരൂർ മുഖ്യമന്ത്രിയായാൽ നന്നായിരിക്കും. ചെറുപ്പക്കാർക്കൊക്കെ വലിയ ആവേശമായിരിക്കും കാരണം വിവരമുള്ള ഒരാളാണല്ലോ. പുസ്തകവും വായിക്കും. ലോകപരിചയവുമുണ്ട്’- ജോയ് മാത്യു പറഞ്ഞു.
Post Your Comments