
ബോളിവുഡിലെ സ്വപ്ന സുന്ദരിയായി തിളങ്ങി നിന്നിരുന്ന താരമായിരുന്നു പൂജ ഭട്ട്. കൈ നിറയെ സിനിമകൾ, കൈ നിറയെ പണം, അങ്ങനെ സന്തോഷത്തിന്റെയും സമ്പന്നതയുടെയും കൊടുമുടിയിൽ കഴിഞ്ഞ താരമായിരുന്നു പൂജ.
എന്നാൽ പിന്നീട് താരത്തിന് അവസരങ്ങളില്ലാതാകുന്നതാണ് കണ്ടത്. സിനിമകളിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പൂജ.
സ്വയം മദ്യപാന ആസക്തി തിരിച്ചറിഞ്ഞ ശേഷം അത് ഒഴിവാക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. അതത്ര എളുപ്പമായിരുന്നില്ലെന്നും, അതി കഠിനമായ കാലമായിരുന്നു അതെന്നും പൂജ വ്യക്തമാക്കി.
കുടി നിർത്താനാകാതെ വന്നപ്പോൾ മനസ്സിന്റെ താളം പോലും നഷ്ടമായെന്നും പൂജ പറഞ്ഞു. സംവിധായകരായ മഹേഷ് ഭട്ടിന്റെയും കിരൺ ഭട്ടിന്റെയും മകളാണ് പൂജ. രാഹുൽ ഭട്ട് എന്നൊരു സഹോദരനും താരത്തിനുണ്ട്. മൂന്നു തവണ വിവാഹിതനായ മഹേഷിന്റെ മൂന്നാമത്തെ വിവാഹത്തിലുള്ള മക്കളാണ് ആലിയ ഭട്ടും ഷഹീൻ ഭട്ടും.
Post Your Comments