CinemaLatest NewsMollywoodWOODs

ഏറ്റവും വലിയ സമ്പാദ്യം മകൾ: ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ നിനക്ക് തിരികെ കിട്ടട്ടെ മകളേ

വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്ഥനായി

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ലക്ഷ്മി പ്രിയ. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നിറഞ്ഞത് കണ്ണുകളല്ല, ഹൃദയമാണ്, ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു. നന്ദി ദൈവമേ, കോടി നന്ദി. കോടി പുണ്യം, അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ, അനുഗ്രഹാശ്ശിസ്സുകളോടെ അച്ഛൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എന്തോ ഞാൻ വല്ലാണ്ട് അസ്വസ്ഥനായി. കുറച്ച് ദേഷ്യവും വന്നു, പക്ഷെ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകൾ ചെയ്തതെന്താണെന്നറിയുവോ? കഴിഞ്ഞ 3 വർഷമായി അവൾ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്, കൈകൾ പിറകിൽ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയിൽ വെച്ചു, എന്റെ കണ്ണുകൾ പൊത്തി, എന്നിട്ട് പറഞ്ഞു, “ഇത് എന്റെ ഒരു ചെറിയ Surprise ആണ് അച്ഛനെടുത്തോ”.

നിറഞ്ഞത് കണ്ണുകളല്ല, ഹൃദയമാണ്, ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാൻ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു. നന്ദി ദൈവമേ.

കോടി നന്ദി… കോടി പുണ്യം, അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാൾ എന്റെ മകളുടെ കൈകളിൽ ദൈവം തിരിച്ചെത്തിക്കട്ടെ, അനുഗ്രഹാശ്ശിസ്സുകളോടെ അച്ഛൻ.

shortlink

Related Articles

Post Your Comments


Back to top button