ടെലിവിഷൻ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ച താര ദമ്പതികളായ അർണവിന്റെയും ദിവ്യയുടെയും സ്വകാര്യ ജീവിതമാണ്. അർണവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം നടൻ നിഷേധിച്ചതിന് പിന്നാലെ തെളിവുകൾ പുറത്തു വിടുകയാണ് ദിവ്യ.
അര്‍ണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ണവ് ഒരു ഡോക്ടറുമായി അടുപ്പത്തിലായെന്നും അവരേയും വഞ്ചിച്ചുവെന്നുമാണ് ദിവ്യയുടെ ആരോപണം. അതിനു പിന്നാലെ അര്‍ണവും വനിതാ ഡോക്ടറും തമ്മിലുള്ള ഓഡിയോയും ദിവ്യ പുറത്തു വിട്ടു.
പുറത്തു വിട്ട ഓഡിയോയില്‍ താന്‍ ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായി അര്‍ണവ് ഡോക്ടറോട് പറയുന്നുണ്ട്. വിദ്യഭ്യാസമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. അവളെ നാട്ടില്‍ അച്ഛന്റേയും അമ്മയുടേയും കൂടെ നിര്‍ത്തും അതുപോലെ ഒരാളെ നീയും വിവാഹം കഴിച്ചിട്ടു പങ്കാളിയെ നാട്ടില്‍ നിര്‍ത്തണം. അതിനു ശേഷം തങ്ങള്‍ക്ക് ചെന്നൈയില്‍ വീടെടുത്ത് താമസിക്കാമെന്നാണ് അര്‍ണവ് ഡോക്ടറോട് പറയുന്നത്.
തന്റെ ഭാര്യയുമായി നല്ലൊരു അടുപ്പം നീ ഉണ്ടാക്കിയെടുക്കണമെന്നും അങ്ങനെ വന്നാല്‍ അവള്‍ക്ക് സംശയം തോന്നില്ലെന്നും അര്‍ണവ് പറയുന്നുണ്ട്. ഷൂട്ടിംഗ് എന്ന പേരില്‍ താന്‍ ചെന്നൈയില്‍ തന്നെയായിരിക്കും. അങ്ങനെ നമുക്ക് രണ്ട് പേര്‍ക്കും സന്തോഷത്തോടെ ജീവിക്കാം എന്നും ആ സമയത്ത് ഗര്‍ഭിണിയാകാതെ നോക്കണമെന്നും അതിനായി ഗര്‍ഭം തടയുന്ന ഇഞ്ചക്ഷന് എടുക്കണമെന്നും അര്‍ണവ് പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ അര്‍ണവ് വഞ്ചിച്ചെന്നും അവള് തന്നെയാണ് തനിക്ക് ഓഡിയോ അയച്ചു തന്നതെന്നും ദിവ്യ പറയുന്നു.
ഇപ്പോള്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അര്‍ണവെന്നും അതുകൊണ്ടാണ് ഓഡിയോ പുറത്തുവിടാൻ തീരുമാനിച്ചതെന്നും ദിവ്യ പറയുന്നു.
Post Your Comments