BollywoodGeneralLatest NewsNEWSTV ShowsWOODs

ആണുങ്ങൾക്ക് പരസ്യമായി കുടിക്കാം, അതുപോലെ പരസ്യമായി മദ്യപിച്ചിരുന്ന ആളാണ് ഞാൻ, എന്നെ മദ്യപയാക്കി അപമാനിച്ചു: നടി പൂജ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസ് അഞ്ചാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഹിന്ദിയില്‍ ബിഗ് ബോസിന്റെ ഒടിടി പതിപ്പ് സീസണ്‍ 2 ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഷോയിൽ മത്സരാർത്ഥിയായി ബോളിവുഡിലെ താരകുടുംബത്തിലെ നടിയും സംവിധായകയുമായ പൂജ ഭട്ടുമുണ്ട്.

read also: ബിഗ് ബോസ് സീസണ്‍ 5 ല്‍ ഇതുവരെ സംഭവിച്ച ഒരേയൊരു നല്ലകാര്യം, ഇല്ലെങ്കില്‍ കംപ്ലീറ്റിലി വെറുത്ത് പണ്ടാരമടങ്ങി പോയേനെ: ആര്യ

തന്റെ സ്വാകാര്യ ജീവിതത്തെക്കുറിച്ച് ഷോയിലെ സഹ താരമായ സൈറസ് ബറോച്ചയോട് പൂജ പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ 44-ാം വയസിലാണ് പൂജ ഭട്ട് മദ്യത്തില്‍ നിന്നും മുക്തി നേടുന്നത്. അതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ,

‘എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു. അതൊരു പ്രശ്‌നമായിരുന്നു. അതിനാലാണ് ഞാനത് തിരിച്ചറിയാനും ഉപേക്ഷിക്കാനും തീരുമാനിച്ചത്. സമൂഹം പുരുഷന്മാര്‍ക്ക് ലൈസന്‍സ് തന്നിട്ടുണ്ട്. അവര്‍ക്ക് പരസ്യമായി തന്നെ മദ്യത്തിന് അടിമയായതിനെക്കുറിച്ചും മുക്തരായതിനെക്കുറിച്ചുമൊക്കെ സംസാരിക്കാം. പക്ഷെ സ്ത്രീകള്‍ പരസ്യമായി മദ്യപിക്കാറില്ല. അതിനാല്‍ പരസ്യമായി മുക്തരാകാറുമില്ല. ഞാന്‍ പരസ്യമായി മദ്യപിച്ചിരുന്ന ആളാണ്. അതുകൊണ്ട് തന്നെ അതില്‍ മുക്തയാകാന്‍ ശ്രമിക്കുമ്പോള്‍ എന്തിന് രഹസ്യമായി ചെയ്യണം എന്ന് ചിന്തിച്ചു’ – പൂജ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button