തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് പണം തട്ടി: നഷ്ടമായത് 80 ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ പുറത്ത്.
രശ്മിക മന്ദാന തന്റെ കരിയറിന്റെ തുടക്കം മുതൽ കൂടെ നിന്നിരുന്ന മാനേജരിൽ ഒരാളാണ് ഇത്തരത്തിൽ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
മാനേജരെ ഉടൻ തന്നെ രശ്മിക മന്ദാന പുറത്താക്കിയെന്നും വാർത്തകൾ പ്രചരിക്കുന്നു. പലപ്പോഴായി 80 ലക്ഷമാണ് തട്ടിയെടുത്തത്. എന്നാൽ നടി രശ്മിക മന്ദാന സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അനിമൽ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും വേഷമിടുന്നു.
Post Your Comments