‘ആദിപുരുഷ്’ സിനിമയെച്ചൊല്ലി നേപ്പാളില്‍ വിവാദം. ചിത്രത്തില്‍ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് വിവാദങ്ങൾക്ക് കാരണം. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ ഉയരുന്നത്. ഇതിനെ തുടർന്ന് നേപ്പാളിലെ പൊഖാറ മെട്രോപൊളിറ്റൻ സിറ്റിയിൽ ഇന്ത്യൻ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
read also: സ്വന്തമായി അഭിപ്രായമുള്ളവളാക്കിയും ധൈര്യവതിയുമാക്കി എന്നെ മാറ്റി: സജിത മഠത്തിൽ
തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാൻ പൊഖാറ മേയര്‍ ധനരാജ് ആചാര്യ തിയറ്ററുകള്‍ക്ക് നിര്‍ദേശം നല്കി. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ മേയര്‍ ബാലേന്ദ്ര ഷായും കഴിഞ്ഞ ദിവസം ഇന്ത്യൻ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
‘ആദിപുരുഷില്‍ സീത ഇന്ത്യയുടെ മകളാണെന്ന് അവകാശപ്പെടുന്ന സംഭാഷണം ഉണ്ടായിരുന്നു, അത് പ്രതിഷേധാര്‍ഹമാണ്. അത് തിരുത്താൻ ഞങ്ങള്‍ മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. നേപ്പാളിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം എന്നിവ നിലനിര്‍ത്തി ദേശീയ താല്പര്യം സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെയും നേപ്പാളി പൗരന്റെയും പ്രഥമ കടമയാണെന്നതില്‍ സംശയമില്ല’ -ഇന്ത്യൻ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാഠ്മണ്ഡു മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments