ബോളിവുഡ് സിനിമാ രംഗത്തേക്ക് കടക്കുമ്പോൾ ചർമ്മത്തിന്റെ നിറത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിർന്ന നടൻ മിഥുൻ ചക്രവർത്തി.
നിറത്തിന്റെ പേരിൽ മുൻനിര താരങ്ങൾ തന്നോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചതായി സൂപ്പർ താരം മിഥുൻ ചക്രവർത്തി വെളിപ്പെടുത്തി. സാധാരണക്കാരനായി ജീവിച്ചു വന്ന തന്റെ ജീവിതവും ചുറ്റുപാടുകളും കാരണം പല വിവേചനങ്ങളും നേരിട്ടിട്ടുണ്ടെന്നും താരം.
ബോളിവുഡിൽ സിനിമകൾ ചെയ്യുവാൻ തുടങ്ങിയപ്പോൾ കറുപ്പിന്റെ പേരിൽ പല മുൻനിര നടിമാരും തന്റെ കൂടെ അഭിനയിച്ചിരുന്നില്ലെന്നും മിഥുൻ വ്യക്തമാക്കി.
അതോടെ നിറം അപകർഷതാ ബോധം സൃഷ്ട്ടിച്ചതോടെ നൃത്തം ചെയ്താൽ എന്റെ നിറം ആരും കാണില്ലെന്ന് ഞാൻ കരുതി, അങ്ങനെ എന്റെ നൃത്തം ആളുകൾക്ക് ഇഷ്ടമാകുകയും നിറത്തെക്കുറിച്ച് താൻ മറന്നു പോകുകയും ചെയ്തെന്നാണ് താരം പറഞ്ഞത്. തന്റെ നൃത്തവും അഭിനയവും ഏറെ ഇഷ്ട്ടപ്പെട്ട താരമായിരുന്നു സീനത്ത് അമനെന്നും മിഥുൻ ചക്രവർത്തി ഓർത്തെടുത്തു.
Post Your Comments