GeneralLatest NewsNEWS

അസുഖമായിട്ട് 11 ദിവസം, രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്: ആശുപത്രിയില്‍ നിന്നും രചന നാരായണന്‍കുട്ടി

സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല

സംസ്ഥാനത്ത് ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി പോലുള്ളവ ബാധിച്ചാല്‍ രോഗം സുഖപ്പെട്ട് വരാൻ അധികം ദിവസം എടുക്കുമെന്നും എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലനാണ് ഡെങ്കുവെന്നും നടി രചന നാരായണൻകുട്ടി. പതിനൊന്ന് ദിവസമായി താൻ ഡങ്കുവിന്റെ പിടിയിലാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

READ ALSO: രോമസിംഹൻ ബി ജെ പി വിട്ടു, ഇവനെയൊക്കെ ഇത്രയും കാലം സഹിച്ച മിത്രങ്ങളോട് സഹതാപം മാത്രം: സംവിധായകൻ എംഎ നിഷാദ്

ആശുപത്രി ചിത്രങ്ങള്‍ക്കൊപ്പം നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

‘എനിക്ക് അസുഖമായിട്ട് ഇന്നിത് 11-ാം ദിവസമാണ്. തൊണ്ണൂറ് ശതമാനം രോഗം ഭേദമായെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണ് എന്നുവേണം പറയാൻ. അതെ… ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊര്‍ജവും ചോര്‍ത്തിയെടുക്കുന്ന വില്ലൻ. അതുകൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്.’

‘ധാരാളം വെള്ളം കുടിക്കൂ… നല്ല ഭക്ഷണം കഴിക്കൂ… അങ്ങനെ ബ്ലെഡ് കൗണ്ട് ഉയര്‍ത്താം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്റെ കഥ വളരെ ദീര്‍ഘമേറിയതാണ് അതുകൊണ്ട് വിവരിക്കുന്നില്ല. പക്ഷെ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാടുപേരുടെ ജീവനെടുക്കുന്നുണ്ട്.’

‘അതുകൊണ്ട് ദയവായി സൂക്ഷിക്കൂ. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ആശങ്കയറിയിച്ചവര്‍ക്ക് നന്ദി. എന്നെ ഇത്രമാത്രം സ്നേഹിക്കുന്നതിന് ലോകത്തുള്ള എല്ലാ ആളുകളോടും ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ‌ ചിത്രങ്ങള്‍ ഈ മാസം ഒമ്പതാം തിയ്യതി പകര്‍ത്തിയതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളില്‍…. അപ്പോഴത്തെ ഒരു കൗതുകത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ല…’

shortlink

Related Articles

Post Your Comments


Back to top button