
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത് വിഷ്ണു ജോഷിയാണ്. പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ത്ഥികള്‍ക്കും വലിയൊരു ഞെട്ടലാണ് ഈ പുറത്താകല്‍ സമ്മാനിച്ചിരിക്കുന്നത്.
ടോപ് ഫൈവില്‍ എങ്ങനെ പോയാലും എത്തുമെന്ന് എല്ലാവരും ഒരുപോലെ ഉറപ്പിച്ചു പറഞ്ഞ പേരായിരുന്നു വിഷ്ണുവിന്റേത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഗ്യാങിന്റെ ഭാഗമായി മാറിയത് വിഷ്ണുവിന് തിരിച്ചടിയായി മാറി. ഗ്രൂപ്പില്‍ നിന്നും പുറത്ത് ഇറങ്ങാനോ ഏറ്റവും ശക്തരായവര്‍ക്കെതിരെ കളിക്കാനോ തയ്യാറാകാത്തതും സഹ മത്സരാര്‍ത്ഥിയായ ജുനൈസിനോട് വിഷ്ണു കാണിച്ച സമീപനവും നെഗറ്റീവായി മാറി. ഇതിന്റെ പേരില്‍ മോഹന്‍ലാലും വിഷ്ണുവിനെ വഴക്ക് പറഞ്ഞിരുന്നു.
read also: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ഞാന്‍: പവന്‍ കല്യാൺ
കൂടാതെ, റിനോഷിനേയും പുറത്ത് പോയ മത്സരാര്‍ത്ഥിയായ ശ്രുതിയേയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും വിഷ്ണുവിനു വിമർശനം നേരിടേണ്ടിവന്നു .
Post Your Comments