സിനിമയില്‍ ഏത് നടനെ വേണമെങ്കിലും ആരാധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ നേതാക്കൻമാരെ തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാൺ. വരാഹി യാത്രയുടെ ഭാഗമായി ഇന്നലെ രാത്രി പിടപുരത്ത് നടന്ന പൊതുയോഗത്തിലായിരുന്നു ജനസേനാ നേതാവും നടനുമായ പവന്റെ പ്രതികരണം.
നടന്റെ വാക്കുകൾ ഇങ്ങനെ,
രാം ചരണ്‍ ഗാരു, ജൂനിയര്‍ എന്‍ടിആര്‍ ഗാരു, പ്രഭാസ് ഗാരു, ചിരഞ്ജീവി ഗാരു തുടങ്ങി എല്ലാ നടന്മാരെയും എനിക്ക് ഇഷ്ടമാണ്. അവരുടെ ജോലി കാണുമ്പോള്‍ സന്തോഷം തോന്നുന്നു. സിനിമാ വ്യവസായം എന്റെ സിനിമകളില്‍ മാത്രമല്ല നിലനില്‍ക്കുന്നത്? ഓരോ സിനിമ ചെയ്യുന്നതിലൂടെയും ഞാന്‍ 500-600 പേര്‍ക്ക് ജോലി നല്‍കുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ഞാന്‍. ഞാന്‍ സമ്പാദിച്ചാല്‍ മാത്രമേ എനിക്ക് ആളുകളെ സഹായിക്കാന്‍ കഴിയൂ. ഭീംല നായക്, വക്കീല്‍ സാബ് തുടങ്ങിയ സിനിമകള്‍ ചെയ്തതുകൊണ്ടാണ് കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപ സംഭാവന ചെയ്യാന്‍ സാധിച്ചത്.
read also: ബോളിവുഡിൽ പക്ഷപാതമുണ്ട്, കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും: തുറന്ന് പറഞ്ഞ് തപ്സി
പണം സമ്പാദിച്ചാല്‍ മാത്രമേ നമുക്ക് സംഭാവന നല്‍കാന്‍ കഴിയൂ. വൈസിപി സര്‍ക്കാര്‍ സമ്പത്തുണ്ടാക്കുകയല്ല, പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുക മാത്രമാണ് ചെയ്തത്. സമ്പത്തുണ്ടാക്കാനുള്ള വഴികള്‍ ഞാന്‍ ഉണ്ടാക്കും. ദയവായി ജനസേനയ്ക്ക് ഒരവസരം നല്‍കുക., തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ഒരു ഫാന്‍സ് ക്ലബ് ഉണ്ടായിട്ടില്ല-‘ പവന്‍ പറഞ്ഞു.
Post Your Comments