GeneralLatest NewsMollywoodNEWSWOODs

ആദ്യമായി കാണുന്നത് മരിച്ചു കിടക്കുമ്പോള്‍: ജിഷ്ണുവിനെക്കുറിച്ച്‌ ജോമോള്‍

ഫേസ്ബുക്കില്‍ ഞങ്ങള്‍ മെസേജ് ചെയ്യുമായിരുന്നു

മലയാളത്തിന്റെ പ്രിയതാരമാണ് ജോമോൾ. വിവാഹശേഷം അഭിനയത്തിൽ ഒരിടവേളയെടുത്ത് മാറിനിന്ന താരം ടെലിവിഷൻ പരിപാടികളിലൂടെ ഇപ്പോൾ തിരിച്ചു വരുകയാണ്.   മലയാള സിനിമയിലെ വിടവാങ്ങിയ താരങ്ങളെ കുറിച്ച്‌ ഒരു അഭിമുഖത്തിൽ ജോമോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

read also: ഇതുവരെ വിറ്റത് നാല് ലക്ഷത്തിലധികം ടിക്കറ്റുകൾ: തരം​ഗ​മായി മാറാൻ ആദിപുരുഷ്

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘എനിക്ക് ഫിലിം ഇൻഡസ്ട്രിയില്‍ അങ്ങനെ അടുത്ത കണക്ഷൻസ് ഒന്നും ഇല്ല. വിട്ടു പോയവരില്‍ പറയുകയാണെങ്കില്‍ ഇന്നസെന്റ് അങ്കിള്‍, എൻ എഫ് വര്‍ഗീസ് അങ്കിള്‍, മൂന്നാമത് ജിഷ്ണു. ജിഷ്ണുവും ഞാനും ആയിട്ട് ഫേസ്ബുക്കിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളു. അന്ന് എനിക്ക് ഫേസ്ബുക്ക് ഉണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞങ്ങള്‍ മെസേജ് ചെയ്യുമായിരുന്നു. ജിഷ്ണുവിന് വയ്യാത്ത സമയം ആയിരുന്നു അത്. എപ്പോഴും ടെക്സ്റ്റ് ചെയ്യുമായിരുന്നു. ജിഷ്ണുവിന്റെ ഒരുപാട് പോസ്റ്റുകള്‍ ഞാൻ വായിക്കാറുണ്ടായിരുന്നു. ഞാൻ അതിനൊക്കെ കമന്റ് ചെയ്യുമ്പോള്‍ ജിഷ്ണു എനിക്ക് മെസേജ് ചെയ്യുമായിരുന്നു. ഞാൻ ജിഷ്ണുവിനെ എന്റെ ലൈഫില്‍ ആദ്യം ആയി കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോള്‍ ആണ്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു. അറിഞ്ഞ ഉടനെ ഞാൻ ഹോസ്പിറ്റലില്‍ പോയി. ലൈഫില്‍ മിസ് ചെയ്യുന്നതും ഇവരെ ഒക്കെ ആണ്.’

നടൻ രാഘവന്റെ മകൻ കൂടിയായ ജിഷ്ണു അര്‍ബുദ ചികിത്സയിൽ ഇരിക്കെയാണ് വിടവാങ്ങിയത്. ഇരുപത്തിയഞ്ചോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button