CinemaLatest NewsMollywoodWOODs

കുട്ടികളുണ്ടാവാനായി, ജോലിക്കായി, അസുഖം മാറാനായി എന്നിങ്ങനെ ഒരേ പണിയാണ് ദൈവങ്ങൾക്കിവിടെയും: സജിത മഠത്തിൽ

ഞാൻ പതിവ് തെറ്റിക്കാതെ പ്രാർത്ഥനയോടെ നിന്ന് ഒരു ഫോട്ടോ എടുത്തു

വിയറ്റ്നാം യാത്ര അനുഭവങ്ങൾ പങ്കുവച്ച് പ്രശസ്ത നടി സജിത മഠത്തിൽ. ജേഡ് എംപറർ പഗോഡയുടെ ഹാളുകളിൽ താവോയിസ്റ്റ് ദേവതകളായ ജേഡ് ചക്രവർത്തി, ബുദ്ധന്മാർ, മെഡിസിൻ ബുദ്ധൻ, ഗ്വാനയിൻ തുടങ്ങിയ ബോധിസത്വങ്ങൾ, ജിൻ ഹുവ ഉൾപ്പെടെയുള്ള വിയറ്റ്നാമീസ് നാടോടി മതത്തിലെ ചില കഥാപാത്രങ്ങളായ ജീവികൾ, പന്ത്രണ്ട് മിഡ്‌വൈഫുകൾ എല്ലാം ആ വലിയ പഗോഡക്കകത്ത് ദൈവങ്ങളായി നമ്മുടെ പ്രാർത്ഥന കേൾക്കാൻ, പരിഹരിക്കാൻ കാത്തു നിൽപ്പുണ്ട്, പ്രണയ സാഫല്യത്തിനായി, കുട്ടികളുണ്ടാവാനായി, ജോലി ലഭിക്കാനായി, അസുഖം മാറാനായി ഒക്കെ ഇവിടെ പ്രാർത്ഥിക്കുന്നത് നല്ലതാണെന്ന് എന്റെ കൂട്ടുകാരി പറയുന്നു. എല്ലായിടത്തും ഒരേ പണി തന്നെയാണ് ദൈവങ്ങൾക്ക് ചെയ്യാനുള്ളതെന്ന് താരം എഴുതി.

കുറിപ്പ് വായിക്കാം

മനുഷ്യരൊക്കെ പ്രാർത്ഥനയിലാണ്. ഉച്ചക്കാണ് ജേഡ് എംപറർ പഗോഡയിൽ എത്തിയത്. ജോലിക്ക് പോകുന്നവരും ജോലി ചെയ്തു തിരിച്ചു വരുന്നവരുമൊക്കെ അതേ വേഷഭൂഷാധികളോടെ കടന്നു വരുന്നുണ്ട്. കമിതാക്കൾ അവിടവിടങ്ങളിലായി ഇരുന്ന് സല്ലപിക്കുന്നു. ( ആണുങ്ങളുടെ ഷർട്ടു ഊരിപ്പിക്കാൻ പെണ്ണുങ്ങളെ മുണ്ടു ഉടുപ്പിക്കാൻ ഒക്കെ ആളെ ആവശ്യമുണ്ടോ എന്തോ).

പ്രണയ സാഫല്യത്തിനായി, കുട്ടികളുണ്ടാവാനായി, ജോലി ലഭിക്കാനായി, അസുഖം മാറാനായി ഒക്കെ ഇവിടെ പ്രാർത്ഥിക്കുന്നത് നല്ലതാണെന്ന് എന്റെ കൂട്ടുകാരി പറയുന്നു. (എല്ലായിടത്തും ഒരേ പണി തന്നെയാണ് ദൈവങ്ങൾക്ക് ചെയ്യാനുള്ളത്).

ജേഡ് എംപറർ പഗോഡയുടെ ഹാളുകളിൽ താവോയിസ്റ്റ് ദേവതകളായ ജേഡ് ചക്രവർത്തി, ബുദ്ധന്മാർ, മെഡിസിൻ ബുദ്ധൻ, ഗ്വാനയിൻ തുടങ്ങിയ ബോധിസത്വങ്ങൾ, ജിൻ ഹുവ ഉൾപ്പെടെയുള്ള വിയറ്റ്നാമീസ് നാടോടി മതത്തിലെ ചില കഥാപാത്രങ്ങളായ ജീവികൾ, പന്ത്രണ്ട് മിഡ്‌വൈഫുകൾ എല്ലാം ആ വലിയ പഗോഡക്കകത്ത് ദൈവങ്ങളായി നമ്മുടെ പ്രാർത്ഥന കേൾക്കാൻ, പരിഹരിക്കാൻ കാത്തു നിൽപ്പുണ്ട്. ഏതായാലും ഞാൻ പതിവ് തെറ്റിക്കാതെ പ്രാർത്ഥനയോടെ നിന്ന് ഒരു ഫോട്ടോ എടുത്തു.

shortlink

Related Articles

Post Your Comments


Back to top button