ലാലേട്ടനൊപ്പമുള്ള ചിത്രങ്ങളുമായി നടൻ ഹരീഷ് പേരടി. പുത്തൻ ചിത്രമായ മലൈകോട്ടെ വാലിബനെന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടത്.
ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ, ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്, കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തമെന്നാണ് നടൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ,ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു.
ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ..ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്…ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം, ലാലേട്ടാ.
അതേ സമയം താരം കഴിഞ്ഞ ദിവസം കുറിച്ച, ഫാസിസം, മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ,ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല അടിച്ചൊതുക്കൽ, വിലക്കൽ, കള്ള കേസെടുക്കൽ എന്ന കുറിപ്പ് വൻ തോതിൽ ചർച്ചയായി മാറിയിരുന്നു.
കുറിപ്പ്
ഫാസിസം, മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്. ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല. അടിച്ചൊതുക്കൽ, വിലക്കൽ,കള്ള കേസെടുക്കൽ, അടിമകളെ നിലനിർത്തൽ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്, അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആർക്കും വരാവുന്ന ഗുരതരമായ ക്യാൻസർ, ഇൻഡ്യയിൽ ഇതിന് ആകെ ഒരു മരുന്നേയുള്ളു. ഭരണഘടന ദിവസം മുന്ന് നേരം വായിക്കുക.
അസുഖം ഭേദമാവുകയും ജനങ്ങൾ സന്തോഷവാൻമാരാവുകയും ചെയ്യും, എല്ലാ ഫാസിസ്റ്റുകൾക്കും
, ഭരണഘടനാ സലാം.
Post Your Comments