എറണാകുളം മഹാരാജാസ് കോളേജിലെ എംഎ ആർക്കിയോളജി വിദ്യാർത്ഥിയും സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്‌എഫ്‌ഐ) സംസ്ഥാന സെക്രട്ടറിയുമായ പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയിൽ രൂക്ഷമായി പ്രതികരിച്ച് നടൻ ജോയ് മാത്യു രംഗത്ത്.
റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേരള പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിമർശനം, മൂന്നാം സെമസ്റ്റർ പരീക്ഷയിൽ ഒരു പേപ്പർ പോലും എഴുതാതെ പാസായതിനെ തുടർന്നാണ് അർഷോ വിവാദത്തിലായത്.
പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആർഷോ ആരോപിച്ചു, പരീക്ഷ നടക്കുമ്പോൾ താൻ എറണാകുളത്ത് ഉണ്ടായിരുന്നില്ല എന്നും അർഷോ അവകാശപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്ന് കോളേജ് അധികൃതർ പറഞ്ഞു. അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്നാണ് അഭിപ്രായം ഉയരുന്നത്. ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല എന്നാണ് താരം പറയുന്നത്.
കുറിപ്പ് വായിക്കാം
എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന്ന് ഐക്യദാർഢ്യം.
Post Your Comments