BollywoodCinemaLatest NewsTollywoodWOODs

ഹനുമാൻ സ്വാമിയുടെ അടുത്തുള്ള സീറ്റിന് പൈസ കൂടുതൽ: വൈറലായ അബദ്ധ പ്രചാരണത്തിന് മറുപടിയുമായി അണിയറ പ്രവർത്തകർ

അണിയറ പ്രവർത്തകർ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു രം​ഗത്തെത്തി

റിലീസിന് ദിവസങ്ങൾക്ക് മുമ്പ്, ആദിപുരുഷ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിക്കുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഓരോ തീയേറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി സംവരണം ചെയ്യുമെന്ന് സിനിമാ പ്രവർത്തകർ അറിയിച്ചിരുന്നു.

വൻ പരിഹാസവും, ചർച്ചകളുമാണ് ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അതിനിടെ ഭ​ഗവാൻ ഹനുമാൻ സ്വാമിയുടെ സീറ്റിന് അടുത്തുള്ള സീറ്റിന് മറ്റുള്ളവയെ അപേക്ഷിച്ച് വില കൂടുതലായിരിക്കുമെന്ന് കിംവദന്തികൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു രം​ഗത്തെത്തിയിരിക്കുകയാണ്.

ആദിപുരുഷ് സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ, “ഹനുമാൻ ജിക്കായി റിസർവ് ചെയ്ത സീറ്റുകൾക്ക് തൊട്ടടുത്തുള്ള സീറ്റുകളുടെ നിരക്കിൽ യാതൊരു വ്യത്യാസവുമില്ല” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ മുഴുവനും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരത്തിലൊരു വ്യാജ വാർത്ത പടർന്നത്.

സൂപ്പർ താരം പ്രഭാസ് നായകനായ ചിത്രത്തിന്റെ ടിക്കറ്റിന്റെ വില സംബന്ധിച്ച് മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തെറ്റായ വിവരങ്ങളിൽ വീഴരുതെന്ന് പ്രൊഡക്ഷൻ സ്റ്റുഡിയോ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. ആദിപുരുഷ് ജൂൺ 16 ന് റിലീസ് ചെയ്യും.

shortlink

Post Your Comments


Back to top button