സൂപ്പർ താരം പൃഥിരാജ് ബോളിവുഡിലേക്ക് വീണ്ടും. ഇത്തവണ താരത്തിന് നായികയായെത്തുക ബോളിവുഡ് സുന്ദരി കജോൾ.
കരൺ ജോഹറിന്റെപുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പൃഥ്വിരാജ് സുകുമാരനും കജോളും പ്രശസ്ത നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ.
തീവ്രവാദം ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ഇമോഷണൽ ത്രില്ലറായിരിക്കും വരാനിരിക്കുന്ന ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം കരൺ ജോഹറും കജോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജീവിതത്തിൽ ഒരു വെല്ലുവിളി നിറഞ്ഞ സമയത്തെ അഭിമുഖീകരിക്കുന്നതായി സൂചന നൽകി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് കാജോൾ വ്യക്തമാക്കിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പറഞ്ഞത് വെറുതേയാണെന്ന് വ്യക്തമാക്കി കാജോൾ രംഗത്തെത്തിയത് വൻ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.
പൃഥ്വിരാജ് സുകുമാരന്റെ ബോളിവുഡ് യാത്ര ആരംഭിച്ചത് “അയ്യ” എന്ന ചിത്രത്തിലൂടെയാണ്, റാണി മുഖർജിയോടൊപ്പമാണന്ന് താരം സ്ക്രീൻ പങ്കിട്ടത്. ബോളിവുഡിൽ പൃഥിരാജിന്റെ വരവറിയിച്ച ചിത്രം കൂടിയായിരുന്നു ഇത്. കാപ്പയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൃഥിരാജ് ചിത്രം. അതേ സമയം ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിലും പൃഥിരാജ് അഭിനയിക്കുന്നുണ്ട്.
Post Your Comments