ബിഗ്‌ബോസിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ജീവിത ഗ്രാഫ് ടാസ്കിൽ മത്സരാർത്ഥികൾ സ്വന്തം കഥ പങ്കുവെച്ചിരുന്നു. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ പാരാ കമാൻഡോയിലെ വനിതാ കമാൻഡോ ആയ സന എന്ന പഞ്ചാബി പെൺകുട്ടിയുമായി താൻ പ്രണയത്തിലായെന്നും അവൾ തന്നെ ക്യാംപിൽ കൊണ്ടുപോയെന്നും യൂണിഫോമിൽ അതിർത്തിയിൽ കൊണ്ടുപോയി എന്നുമൊക്കെ ആയിരുന്നു.
കൂടാതെ, അവൾ നെറ്റിക്ക് വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച ആ ശരീരത്തിൽ താൻ കെട്ടിപ്പിടിച്ചു കരഞ്ഞെന്നും അനിയൻ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ നടന്നത്. ഈ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ അത് പൊളിച്ചടുക്കുകയും ചെയ്തിരുന്നു. എന്നാൽ മിഥുൻ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇപ്പോൾ മിഥുന്റെ ലോക വുഷു ചാമ്പ്യൻ കഥ വ്യാജമാണോ എന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. ഇതും വ്യാജമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചു . അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവർ പറയുന്നു . അനിയൻ മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നൽകിയത് മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ് .
കഴിഞ്ഞ മാസമാണ് ചെന്നൈയിൽ ഇന്ത്യൻ വീൽ ചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട് ഒരുത്തൻ മുഖ്യമന്ത്രിയെ വരെ പറ്റിച്ചത് . എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവിൽ ബിഗ്‌ബോസിൽ പൊളിഞ്ഞു വീണു .
ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല . ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത്.
Post Your Comments