ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. രാഖി നടത്തിയ വെളിപ്പെടുത്തലുകളെല്ലാം വിവാദമായിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങളെ പോലും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട് രാഖി. ഒരിക്കല്‍ നടി തനുശ്രീ ദത്തയ്ക്കെതിരെ രാഖി നടത്തിയ ആരോപണങ്ങള്‍ തിരികൊളുത്തിയത് വലിയ വിവാദമാണ്. തന്നെ തനുശ്രീ മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് രാഖി ആരോപിച്ചത്. 2018 ലായിരുന്നു ആ സംഭവം. തനുശ്രീ ഉള്ളില്‍ പുരുഷനാണെന്നും ലെസ്ബിയന്‍ ആണെന്നുമൊക്കെ അന്ന് രാഖി പറഞ്ഞിരുന്നു.
ഒരുകാലത്ത് തിരക്കുള്ള നായികയായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ ആപ്നെ, ഭാഗം ഭാഗ്, ഡോല്, ഗുഡ് ബോയ് ബാഡ് ബോയ്, തീരാത വിളയാട്ടു പിള്ളൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചാണ് നടി ശ്രദ്ധ നേടിയിരുന്നു. പിന്നീട് നടൻ നാന പഡേക്കറിനെതിരെ നടത്തിയ മീടു തുറന്നു പറച്ചിലിലൂടേയും തനുശ്രീ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ തനുശ്രീയെ ആണ് രാഖി വെള്ളം കുടിപ്പിച്ചത്. മതം മാറാൻ രാഖി തന്നെ നിർബന്ധിച്ചുവെന്നായിരുന്നു തനുശ്രീയുടെ മറുപടി. തനുശ്രീ തന്നെ പാര്‍ട്ടികള്‍ക്കും മറ്റും കൊണ്ടു പോകാറുണ്ടെന്നും, അവിടെ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും രാഖി ആരോപിച്ചിരുന്നു.
രാഖിക്ക് തനുശ്രീ മറുപടിയും നൽകി. ഇതോടെയാണ് വിവാദം ആളിക്കത്തിയത്. ‘രാഖിയെ പോലെ വിദ്യാഭ്യാസമില്ലാത്ത, മര്യാദയില്ലാത്ത, വ്യക്തിത്വമില്ലാത്ത, നിലവാരമില്ലാത്ത, വൃത്തികെട്ട, അറപ്പുളവാക്കുന്നവര്‍ എന്റെ സുഹൃത്താണെന്ന് പറയുന്നത് തന്നെ അപമാനമാണ്. രാഖി തന്നോട് ക്രിസ്തുമതത്തിലേക്ക് മാറാന്‍ പറഞ്ഞു. രാഖിയോട് വെറുപ്പ് തോന്നിയാണ് ഞാൻ അവരില്‍ നിന്നും മാറി നടന്നത്’, തനുശ്രീ പറഞ്ഞു.
തനുശ്രീ അകത്ത് പുരുഷനാണെന്നും ലെസ്ബിയന്‍ ആണെന്നും അതിനാലാണ് മൊട്ടയടിച്ചതെന്നുമുള്ള രാഖിയുടെ ആരോപണത്തിനും തനുശ്രീ മറുപടി നല്കി. ‘തലമൊട്ടയടിച്ചതിന് എന്നെ സ്വവര്‍ഗ്ഗാനുരാഗിയാക്കി. ഹിന്ദുമതത്തിലും ബുദ്ധ മതത്തിലും ദീക്ഷ കിട്ടുമ്പോഴാണ് അവര്‍ തങ്ങളുടെ സ്വത്വം ദൈവത്തിന് സമര്‍പ്പിച്ച് മുടി എടുക്കുന്നത്. രാഖി ഹിന്ദുത്വത്തെ അപമാനിക്കുകയാണ്’ എന്നായിരുന്നു തനുശ്രീ നല്കിയ മറുപടി.
Post Your Comments