നിതീഷ് തിവാരിയുടെ പുതിയ രാമായണ സിനിമയിൽ രൺബീർ കപൂർ ഭഗവാൻ രാമനായി എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു, നടനെ പരോക്ഷമായി പരിഹസിച്ച് കങ്കണ റണാവത്ത്. ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്, എന്തും ധൈര്യത്തോടെ തുറന്നുപറയുന്ന ആളുകൂടിയാണ് താരം.
മറ്റൊരു വരാനിരിക്കുന്ന ബോളിവുഡ് രാമായണത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നു. മെലിഞ്ഞ വെള്ളെലിയിൽ (നടൻ എന്ന് വിളിക്കപ്പെടുന്ന) കുറച്ച് സൺടാൻ എങ്കിലും വേണം, കൂടാതെ അങ്ങേരുടെ സ്ത്രീ വിഷയങ്ങൾ പ്രസിദ്ധമാണെന്നും, ഇപ്പോൾ ശ്രീരാമനാകാനുള്ള ശ്രമമാണെന്നും താരം പരിഹസിച്ചു.
നടി കങ്കണ രൺബീറിന്റെ പേര് സ്റ്റോറിയിൽ എടുത്തിട്ടില്ലെങ്കിലും, രാമായണ കാസ്റ്റിംഗ് കിംവദന്തികളെക്കുറിച്ച് എഴുത്തിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. രൺബീറിന്റെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തെ കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഇതാദ്യമായല്ല കങ്കണ രൺബീറിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പരിഹസിക്കുന്നത്. അതേസമയം, കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ മുതൽ കാസ്റ്റിംഗിനെക്കുറിച്ച് രൺബീറും നിതീഷും പ്രതികരിക്കുന്നില്ല. ജാൻവി കപൂറും വരുൺ ധവാനും അഭിനയിക്കുന്ന ബവലിന്റെ ചിത്രീകരണത്തിലാണ് നിതീഷ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Post Your Comments