BollywoodCinemaLatest NewsWOODs

എന്നെ കൊല്ലാൻ അക്ഷയ് ശ്രമിച്ചിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമാൽ ആർ ഖാൻ

‘കനേഡിയൻ കുമാർ’ എന്ന് വിളിക്കരുതെന്ന് അക്ഷയ് കുമാർ തന്നോട് ആവശ്യപ്പെട്ടതായി കെആർകെ

പലപ്പോഴും സോഷ്യൽ മീഡിയയിലെ തന്റെ പോസ്റ്റുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും വിവാദത്തിലാകുന്ന താരം കൂടിയാണ് കെആർകെ. തന്റെ ട്വീറ്റിലാണ് അക്ഷയ് കുമാറിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

സ്വയം പ്രഖ്യാപിത നിരൂപകൻ കമാൽ റഷീദ് ഖാൻ അഥവാ കെആർകെ അക്ഷയ് തന്നെ കൊല്ലാൻ ശ്രമിച്ചതായാണ് പുതിയ ആരോപണം. നാളെ താൻ കൊല്ലപ്പെടുകയാണെങ്കിൽ, സൽമാൻ ഖാനും ഷാരൂഖ് ഖാനും കരൺ ജോഹറും ഇത് ചെയ്തിട്ടില്ലെന്നും എന്നാൽ അക്ഷയ്‌ അത് ചെയ്യുമെന്നുമാണ് കെ ആർകെ പറയുന്നത്. തന്നെ കൊല്ലാൻ കുറെ നാളുകളായി ഇത്തരത്തിൽ ശ്രമിക്കുന്നുണ്ടെന്ന് സ്വയം പ്രഖ്യാപിത നിരൂപകൻ വെളിപ്പെടുത്തി.

അക്ഷയ്കുമാർ ഒഴികെ ബോളിവുഡിലെ എല്ലാവരുമായും എനിക്ക് നല്ല ബന്ധമുണ്ടെന്ന് കെആർകെ ട്വീറ്റ് ചെയ്തു, കനേഡിയൻ കുമാർ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്നും കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണം അതാണെന്നും കെആർകെ വ്യക്തമാക്കി. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അക്ഷയ് കുമാറിനാണെന്നും ട്വീറ്റിൽ വ്യക്തമാക്കി.

തന്നെ ‘കനേഡിയൻ കുമാർ’ എന്ന് വിളിക്കരുതെന്ന് അക്ഷയ് കുമാർ തന്നോട് ആവശ്യപ്പെട്ടതായി കെആർകെ അടുത്ത ട്വീറ്റിൽ വെളിപ്പെടുത്തി. എന്നിരുന്നാലും, കാനഡയിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉള്ള കനേഡിയൻ പൗരനായിരിക്കുമ്പോൾ എന്തുകൊണ്ട് അത്തരത്തിൽ വിളിക്കാൻ പാടില്ലെന്നും കമാൽ ആർ ഖാൻ ചോദിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button