GeneralLatest NewsMollywoodNEWSWOODs

ഒരു താരപുത്രൻ കൂടി നായകനിരയിലേയ്‌ക്ക്!!!

ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു

ബാലതാരമായി അരങ്ങേറ്റം കുറിച്ച ഒരു താരപുത്രൻ കൂടി മലയാള സിനിമയിൽ നായക നിരയിലേയ്‌ക്ക് എത്തുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറാണ് ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ചന്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു. നടൻ ലാലിനൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് ചന്തു പങ്കുവച്ചിരിക്കുന്നത്. ഒന്ന് 23 വര്‍ഷങ്ങള്‍ക്കു മുൻപ് തെങ്കാശിപട്ടണത്തിന്റെ വിജയാഘോഷ വേളയിൽ എടുത്ത ചിത്രമാണ്.

read also: ബാൽ ശിവാജി ഫസ്റ്റ് ലുക്ക് പുറത്ത്: നായകനായി സൈറാത്ത് താരം ആകാശ് തോസർ ബാൽ

ചന്തുവിന്റെ കുറിപ്പ്

’23 വര്‍ഷങ്ങള്‍ക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലില്‍ നടക്കുന്ന സമയത്ത്, ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടില്‍, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു. 23 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുന്ന സമയത്ത് ആദ്യമായി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം അന്നും ഒരാള്‍ അടുത്തേക്ക് വിളിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാര്യം അദ്ദേഹത്തോട് വീണ്ടും പറഞ്ഞപ്പോള്‍ ഇതൊക്കെ ചെറിയ കാര്യങ്ങള്‍ അല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല’

ചിത്രത്തില്‍ സൗബിൻ ഷാഹീര്‍, ഗണപതി, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ദീപക് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button